Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സ-ചെല്‍സി ക്ലാസിക് ചൊവ്വാഴ്ച

രാത്രി 12ന് ടെന്‍ ആക്ഷന്‍ പ്ലസില്‍ LIVE
ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയും കലാശപോരാട്ടത്തിനുള്ള യോഗ്യത ഉറപ്പാക്കാനായി ചൊവ്വാഴ്ച പോരാട്ടത്തിനിറങ്ങും. ബാഴ്‌സയുടെ തട്ടകമായ കാംപ്‌നൂവിലാണ് രണ്ടാം പാദ സെമിഫൈനല്‍.സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യമത്സരത്തില്‍ ചെല്‍സി 1-0നു ജയിച്ചിരുന്നു. ഐവറികോസ്റ്റ് സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്ബയായിരുന്നു ആദ്യപാദത്തില്‍ ചെല്‍സിക്ക് ജയം നേടിക്കൊടുത്തത്.

Drogba

ആദ്യപാദത്തിലെ വിജയത്തിന്റെ മുന്‍തൂക്കവുമായാണ് ചെല്‍സി എവേ മല്‍സരത്തിനെത്തുന്നത്. എന്നാല്‍ സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് കിരീടപ്പോരിന് യോഗ്യത നേടാനായിരിക്കും ബാഴ്‌സലോണ ശ്രമിക്കുക.

ദിദിയര്‍ ദ്രോഗ്ബയുടെ പരിക്കാണ് ചെല്‍സിയെ അലട്ടുന്നത്. കാല്‍മുട്ടിനു പരിക്കേറ്റ ദ്രോഗ്ബ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരേ കളിച്ചിരുന്നില്ല. ദ്രോഗ്ബ കളിച്ചില്ലെങ്കില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍ണാണേ്ടാ ടോറസിനായിരിക്കും ആക്രമണത്തിന്റെ ചുമതല ബ്രസീലിയന്‍ ഡിഫന്റര്‍ ഡേവിസ് ലൂയിസും ചെല്‍സി നിരയിലുണ്ടാവില്ല. ഗാരി കാഹിലും ക്യാപ്റ്റന്‍ ജോണ്‍ ടെറിയുമായിരിക്കും ബാഴ്‌സയുടെ ആക്രമണങ്ങളെ ചെറുക്കാന്‍ ചെല്‍സി പ്രതിരോധനിരയിലുണ്ടാവുക.

സാധ്യതാ ടീം: ബാഴ്‌സലോണ- വിക്റ്റര്‍ വാല്‍ഡസ്, ഡാനിയേല്‍ ആല്‍വസ്, ജെറാര്‍ഡ് പിക്വെ, കാര്‍ലോസ് പുയോള്‍, അഡ്രിയാനോ കൊറെയ, സാവി, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ആന്ദ്രെസ് ഇനിയേസ്റ്റ, അലക്‌സിസ് സാഞ്ചസ്, ലയണല്‍ മെസ്സി, സെക് ഫെബ്രഗസ്.

ചെല്‍സി- പീറ്റര്‍ ചെക്, ബ്രാനിസ്ലാവ് ഇവാനോവിച്ച്, ജോണ്‍ ടെറി, ഗാരി കാഹില്‍, ആഷ്‌ലി കോള്‍, ഫ്രാങ്ക് ലംപാര്‍ഡ്, ജോണ്‍ ഒബി മൈക്കല്‍, റൗല്‍ മെയ്ര്‍ലെസ്, റമിരെസ്, യുവാന്‍ മാട്ട, ദിദിയര്‍ ദ്രോഗ്ബ, ഫെര്‍ണാണേ്ടാ ടോറസ്.

Story first published: Tuesday, April 24, 2012, 11:55 [IST]
Other articles published on Apr 24, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+