Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയെ എസിമിലാന്‍ അട്ടിമറിച്ചു

സാന്‍സിരോ: ലയണല്‍ മെസ്സിയുടെ കീഴില്‍ ദേശീയ ലീഗിലും ചാംപ്യന്‍സ് ലീഗിലും അവിസ്മരണീയ കുതിപ്പ് നടത്തുന്ന ബാഴ്‌സലോണയ്ക്ക് എസി മിലാനില്‍ നിന്നും ഷോക്ക് ട്രീറ്റ്‌മെന്റ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ടീം സ്പാനിഷ് ടീമിനെ നാണം കെടുത്തിയത്. ഒമ്പത് വര്‍ഷത്തിനുശേഷമാണ് എസി മിലാന്‍ ബാഴ്‌സലോണയ്‌ക്കെതിരേ ഒരു വിജയം സ്വന്തമാക്കുന്നത്. കെവിന്‍ പ്രിന്‍സ് ബോട്ടെങും സുള്ളി മുണ്ടാരിയുമാണ് എസി മിലാനുവേണ്ടി ഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദത്തിലെ മറ്റൊരു മത്സരത്തില്‍ ഗളാത്സരെ ഷാല്‍ക്കയെ 1-1ന് സമനിലയില്‍ തളച്ചു.

പക്ഷേ, ചാംപ്യന്‍സ് ലീഗിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ളത് എസിമിലാനാണ്. സ്‌ട്രൈക്കര്‍മാരായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനെയും ബ്രസീലിയന്‍ ഡിഫന്റര്‍ തിയാഗോ സില്‍വയെയും വിറ്റതിനെ തുടര്‍ന്ന് ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞ ഇറ്റാലിയന്‍ ടീമിന് എതിര്‍ നിരയിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയെ പിടിച്ചുകെട്ടാനായതാണ് അനുഗ്രഹമായത്.

Champions League
1994നുശേഷമുള്ള പത്തുകളികള്‍ പരിശോധിക്കുകയാണെങ്കില്‍ ഒന്നില്‍ മാത്രമാണ് മിലാന്‍ വിജയിച്ചത്. ആറെണ്ണത്തില്‍ ബാഴ്‌സലോണ വിജയിച്ചപ്പോള്‍ മൂന്നു മത്സരം സമനിലയില്‍ അവസാനിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും മരിയോ ബലോറ്റെലി ടീമിലെത്തിയത് മിലാന്റെ പ്രകടനത്തെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്.
Story first published: Thursday, February 21, 2013, 11:34 [IST]
Other articles published on Feb 21, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+