
കാര്‍ലോസ് ടെവസിനെ പോലൊരു സ്‌ട്രൈക്കര്‍ ടീമിലുണ്ടാവുന്നത് വലിയ കാര്യമാണ്-കോച്ച് കാര്‍ലോ ആന്‍സെലോട്ട് പറഞ്ഞു. സിറ്റിക്കു വേണ്ടി കളിക്കാന്‍ കാര്‍ലോസ് ടെവസിനു കഴിയുന്നില്ല. ഇപ്പോഴും ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്.
നേരത്തെ ഇന്റര്‍മിലാനും എസിമിലാനും ടെവസിനു വേണ്ടി ശ്രമിച്ചിരുന്നു. ഇന്റര്‍ 207 ലക്ഷം പൗണ്ട് ടെവസിന് ഓഫര്‍ ചെയ്തിരുന്നെങ്കിലും സിറ്റി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മത്സരത്തിനിടെ കോച്ച് റോബര്‍ട്ടോ മാന്‍സിനിയുമായി ഉടക്കിയതുമുതല്‍ ടെവസിനു കഷ്ടകാലമാണ്.