Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെവസിനുള്ള ഓഫര്‍ 207 ലക്ഷം പൗണ്ട്

Tevez
റോം: മാഞ്ചസ്റ്റര്‍ സിറ്റി താരം കാര്‍ലോസ് ടെവസിന് ഇന്റര്‍മിലാന്‍ 207 ലക്ഷം പൗണ്ടിന്റെ ഓഫര്‍ നല്‍കി. എന്നാല്‍ സിറ്റി ഈ ഓഫര്‍ സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഞങ്ങള്‍ ഓഫര്‍ നല്‍കി കഴിഞ്ഞു. സ്വീകരിക്കാനും തള്ളാനും പ്രീമിയര്‍ലീഗ് ക്ലബ്ബിന് അവകാശമുണ്ട്്- ഇന്റര്‍മിലാന്‍ പ്രസിഡന്റ് മാസ്സിമോ മൊറാട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ എസിമിലാനും ടെവസിനു വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ, അലെക്‌സാണ്ടര്‍ പാറ്റോ പാരിസ് സെന്റ് ജെര്‍മൈനില്‍ കളിക്കാന്‍ വിസമ്മതിച്ചത് തിരിച്ചടിയായി.

പാരീസ് സെന്റ് ജെര്‍മൈനും ചില ഇംഗ്ലീഷ് ക്ലബ്ബുകളും ടെവസിനു വേണ്ടി ചരടുവലിക്കുന്നുണ്ട്. സിറ്റി കോച്ചായ റോബര്‍ട്ടോ മാന്‍സിനിയുമായി ഉടക്കാണ് ടെവസിനെ ത്രിശങ്കു സ്വര്‍ഗത്തിലാക്കിയിരിക്കുന്നത്.

ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മല്‍സരത്തിന്റെ കളിക്കാന്‍ തയ്യാറാകാതിരുന്ന ടെവസിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് മാന്‍സിനി ആവശ്യപ്പെടുകയായിരുന്നു.

Story first published: Tuesday, January 17, 2012, 12:43 [IST]
Other articles published on Jan 17, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+