For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെവസ് ഇന്റര്‍മിലാനിലേക്ക്

tevez
മിലാന്‍: മാഞ്ചസ്റ്റര്‍ സിറ്റി വിട്ട അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ് മിലാനിലെത്തിയേക്കും.
ഇന്റര്‍ മിലാന്‍ ക്ലബ്ബുമായി 400 ലക്ഷം പൗണ്ടിന്റെ കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച അവസാനഘട്ട ചര്‍ച്ചയിലാണ് അദ്ദേഹം.

അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും 380 ലക്ഷം പൗണ്ടിന് സെര്‍ജിയോ അഗ്വേറയെ സ്വന്തമാക്കിയതിനെ തുടര്‍ന്ന് ക്ലബ്ബ് വിടാന്‍ കാര്‍ലോസ് ടെവസിന് സിറ്റി പച്ചക്കൊടി കാണിച്ചിരുന്നു.

വെസ്‌ലി സ്‌നൈഡറെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു കൊടുത്ത് അര്‍ജന്റീനിയന്‍ താരത്തിനുവേണ്ട പണമുണ്ടാക്കാനാണ് ഇന്ററിന്റെ പദ്ധതി.
ഇന്ററിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ മാര്‍കോ ബ്രാങ്കോ ട്രാന്‍സ്ഫര്‍ വിഷയവുമായി ബന്ധപ്പെട്ട് ടെവസുമായി പ്രാഥമിക ചര്‍ച്ച നടത്തി കഴിഞ്ഞു.

എന്നാല്‍ ടെവസ്സുമായുള്ള കരാറിന്റെ കാര്യത്തില്‍ അദ്ദേഹം മൗനം പാലിച്ചു. മെയ്‌ക്കോണിനു പകരക്കാരനായി സാന്റോസില്‍ നിന്നുള്ള ജോനാഥന്‍ ഇന്റര്‍മിലാനിലെത്തി കഴിഞ്ഞു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+