
നായകന്‍ പാട്രിക് മക്കാര്‍ത്തി രണ്ടു മഞ്ഞക്കാര്‍ഡ് പുറത്തായതോടെ പാലസിന്റെ നില പരുങ്ങലിലായത്. പത്തുപേരുമായി കളിച്ചിട്ടും കാര്‍ഡിഫിനെതിരേ കടുത്ത പ്രതിരോധം തീര്‍ക്കുന്നതില്‍ പാലസ് വിജയിച്ചു. മത്സരം ഇരുപാദങ്ങളിലുമായി 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.
മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍ പൂള്‍ മത്സരത്തിലെ വിജയികളുമായാണ് കാര്‍ഡിഫ് ഫൈനലില്‍ ഏറ്റുമുട്ടേണി വരിക. സിറ്റി കീപ്പര്‍ ടോ ഹീറ്റനാണ് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും. പാലസിന്റെ ആദ്യ രണ്ട് ഷോട്ടുകളും നിഷ്പ്രഭമാക്കുന്നതില്‍ ബ്ലൂബേര്‍ഡ് ഗോളി വിജയിച്ചു. ആദ്യമത്സരത്തില്‍ കാര്‍ഡിഫ് 1-0ന് തോറ്റിരുന്നു. രണ്ടാം പാദത്തില്‍ ആന്റണി ഗാര്‍ഡിനറുടെ ഓണ്‍ഗോള്‍ സമനിലയിലെത്തിച്ചു.