തെറ്റുപറ്റിയതിനാലാണ് ഇത്തരമൊരു പ്രസ്താവന ഉണ്ടായത്. ബൂട്ടിയയുമായി വ്യക്തിപരമായി യാതൊരു വിരോധവുമില്ല. ഏഷ്യന്‍ കപ്പ് മല്‍സരത്തിനിടെ കളിക്കാരെ വിളിച്ചുകൂട്ടിയത് പരിശീലകനായ തനിക്കെതിരേ ഗൂഢാലോചന നടത്താനായിരുന്നുവെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷന് രൂപീകരിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലായി.
നയീമുദ്ദീന് ഏതായാലും മലക്കം മറിഞ്ഞു. ഇനി അദ്ദേഹത്തോടൊപ്പം നിന്നു പ്രതികരിച്ച മുന്‍ ഇന്ത്യന്‍ താരങ്ങളായ സുബ്രതാ ഭട്ടാചാര്യയും ഷബീര്‍ അലിയും എന്തു പറയുന്നുവെന്ന് കാത്തിരുന്നു കാണാം.