വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബയേണിന് വീണ്ടും ചാമ്പ്യന്‍സ് ലീഗ് ക്കിരീടം

By Aswathi
Football
ലണ്ടന്‍: സ്വന്തം നാട്ടുകാരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ 2-1ന് പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് കീരീടം കൈക്കലാക്കി. വെംബ്ലിയില്‍ നടന്ന തീപ്പാറുന്ന പോരാട്ടത്തിനൊടുവില്‍ ഇത് അഞ്ചാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമണിയുന്നത്. 1974 മുതല്‍ 1976 വരെ തുടര്‍ച്ചയായി മുന്നുതവണ ബയോണ്‍ കിരീടം സ്വന്തമാക്കി. 2011നും ചാമ്പ്യന്‍സ് ലീഗ് കിരീടമണിഞ്ഞ ബയേണ്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടും

മാരിയോ മാന്‍സൂക്കിച്ചും ആര്യന്‍ റോബനുമാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയ താരങ്ങളെങ്കില്‍, ഡോട്ടമുണ്ടിനു വേണ്ടി പെനാലിറ്റിയിലൂടെ ഇല്‍ക്കേ ഗുണ്ടഗന്‍ ഗോള്‍ നേടി. ആദ്യ ഫൈനലില്‍ ജര്‍മന്‍ ടീമുകള്‍ മാത്രം മാറ്റുരയിക്കുന്നു എന്ന പ്രത്യേകതയും ഈ മഝരത്തിനുണ്ടായിരുന്നു.

നാല് ഗോള്‍ അവസരങ്ങള്‍ തുറന്നെടുത്തിരുന്ന ഡോട്ട്മുണ്ടിന് ആദ്യ 30 മിനിട്ടില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഒന്നാം പകുതിയില്‍ ചില നല്ല അവസരങ്ങള്‍ ബയേണിനും ലഭിച്ചിരുന്നെങ്കിലും മേല്‍ക്കൈ നേടിയത് രണ്ടാം പകുതിയിലാണ്.

80ാം മിനിട്ടിലാണ് ബയേണ്‍ ലക്ഷ്യം കൈവരിക്കുന്നത്. സ്വന്തം അക്കാദമിയിലൂടെ വളര്‍ന്ന താരങ്ങളാണ് ഇരുടീമുകള്‍ക്കും വേണ്ടി കളത്തിലിറങ്ങിയത്. ബയേണ്‍സിന്റെ ടീമിലെ 14 പേരും ഡോട്ട്മുണ്ടിന്റെ 19 പേരും അക്കാദമിയിലൂടെ വളര്‍ന്നവരാണ്. അങ്ങനെ വരുമ്പള്‍ മറ്റൊന്നാലോചിക്കാതെ പറയാം, ജര്‍മന്‍ യൂത്ത് ഫുട്‌ബോളിന്റെ വിജയ രഹസ്യം ക്ലബ്ബുകള്‍ മാത്രമല്ലെന്ന്.

ശക്തമായ യൂത്ത് അക്കാദമി സംവിധാനമാണ് ജര്‍മന്‍ ഫുട്‌ബോളിലുള്ളത്. മരിച്ചു കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ രാജ്യമെന്ന് ഒരുകാലത്ത് ജര്‍മ്മനിയെ വിധിയെഴുതിയിരുന്നവര്‍ ഇന്ന് നാണിക്കുമെന്നുറപ്പ്.

Story first published: Monday, May 27, 2013, 13:59 [IST]
Other articles published on May 27, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X