Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ മികവില്‍ ബാഴ്‌സ ലോകചാംപ്യന്മാര്‍

Messi
ടോക്കിയോ: ബ്രസീല്‍ ടീമായ സാന്റോസിനെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ ഫിഫ ലോക ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്മാരായി. അര്‍ജന്റീനിയന്‍ ഗോളടി യന്ത്രം ലയണല്‍ മെസ്സി, സാവി ഹെര്‍ണാണ്ടസ്, സെക് ഫെബ്രഗാസ് എന്നിവരാണ് സ്പാനിഷ് ടീമിനുവേണ്ടി നിറയൊഴിച്ചത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്‌സയെ 17ാം മിനിറ്റില്‍ തന്നെ മെസ്സി മുന്നിലെത്തിച്ചു. വലതുമൂലയിലൂടെ മുന്നേറിയ സൂപ്പര്‍താരം സാവിയുടെ പാസ് ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് പ്ലേസ് ചെയ്തു.

അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഡാനിയേല്‍ ആല്‍വസിന്റെ ക്രോസിനെ മനോഹരമായ ഒരു വോളിയിലൂടെ നെറ്റിലെത്തിച്ച സാവി ലീഡ് ഉയര്‍ത്തി. ആദ്യപകുതി അവസാനിക്കുന്നതിന് സെക്കന്റുകള്‍ക്കു മുമ്പായിരുന്നു ഫെബ്രഗാസിന്റെ ഷോട്ട്.

തിയാഗോ പായിച്ച ഹെഡ്ഡര്‍ ഗോളി തടുത്തിട്ടെങ്കിലും ബോക്‌സിനുള്ളില്‍ വട്ടമിട്ടു പറന്നിരുന്ന ഫെബ്രഗാസിന് പിഴച്ചില്ല. 82ാം മിനിറ്റില്‍ ഗോള്‍കീപ്പറേയും മറികടന്ന് മുന്നേറിയാണ് മെസ്സി ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

Story first published: Monday, December 19, 2011, 7:23 [IST]
Other articles published on Dec 19, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+