Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണയ്ക്ക്

Barcelona
മാഡ്രിഡ്: സൂപ്പര്‍താരം ലയണല്‍ മെസ്സി നേടിയ ഗോളിന്റെ മികവില്‍ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ 3-2നു തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍കപ്പ് ചാംപ്യന്മാരായി. ആദ്യപാദമല്‍സരം സമനിലയിലായിരുന്നു.

15ാം മിനിറ്റില്‍ ഇനീസ്റ്റയുടെ ഗോളിനു വഴിമരുന്നിട്ടത് അര്‍ജന്റീനിയന്‍ താരമായിരുന്നു. അളന്നുമുറിച്ച പാസ്സില്‍ നിന്നും ഗോളി കാസില്ലസിന്റെ തലയ്ക്കുമുകളിലൂടെ പന്ത് ചെത്തിയിടുകയായിരുന്നു. എന്നാല്‍ വെറും നാലുമിനിറ്റിനുള്ളില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയിലൂടെ മാഡ്രിഡ് തിരിച്ചടിച്ചു. ബാഴ്‌സ പ്രതിരോധ മതിലില്‍ തട്ടി തെറിച്ച പന്തില്‍ നിന്നായിരുന്നു ഗോള്‍.

42ാം മിനിറ്റില്‍ മെസ്സിയൂടെ സൂപ്പര്‍ പ്രകടനത്തിന് ആരാധകര്‍ സാക്ഷ്യം വഹിച്ചു. പന്തുമായി അതിവേഗത്തില്‍ മുന്നേറിയ ലോകഫുട്‌ബോളര്‍ ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലകുലുക്കി. 82ാം മിനിറ്റില്‍ ബെന്‍സെമാ റയലിനുവേണ്ടി ഗോള്‍ നേടി. ബോക്‌സില്‍ നിന്നു പന്ത് സ്വീകരിച്ച റയല്‍ താരം അഞ്ചടി അകലെ നിന്നു ലക്ഷ്യം കണ്ടു. കളിയുടെ ഗതി മാറ്റിമറിച്ച മെസ്സിയുടെ വിജയഗോള്‍ 86ാം മിനിറ്റിലായിരുന്നു.

അഡ്രിയാനോയുടെ ക്രോസിനെ അതിസുന്ദരമായി മെസ്സി പോസ്റ്റിലെത്തിച്ചു. മല്‍സരത്തില്‍ ബാഴ്‌സലോണ വിജയിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ക്ലബ്ബില്‍ അരങ്ങേറ്റം കുറിച്ച സെക് ഫെബ്രഗാസിനെ ഫൗള്‍ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കൊടുവില്‍ ചുവപ്പ് കാര്‍ഡുകളുടെ ഘോഷയാത്ര തന്നെയുണ്ടായി. മാഴ്‌സെലോയെ കൂടാതെ റയലിന്റെ മെസൂത് ഓസില്‍ ബാഴ്‌സലോണയുടെ ഡേവിഡ് വിയ്യ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+