Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓണ്‍ലൈന്‍ കളിഭ്രാന്തില്‍ ബാംഗ്ലൂര്‍ മുന്നില്‍

World Cup 2010: The City Of Bangalore Googles The Most For The World Cup
ബാംഗ്ലൂര്‍: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ ബാംഗ്ലൂരിലാണെന്ന് ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍.

ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗൂഗിള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഓലൈന്‍ തെരച്ചില്‍ നടത്തിയ ഇന്ത്യന്‍ നഗരം ബാംഗ്ലൂരാണ്. കേരളത്തിലെയും ബംഗാളിലെയും ഫുട്‌ബോള്‍ പ്രേമികളെ പിന്തള്ളിയാണ് ബാംഗ്ലൂരുകാര്‍ മുന്നിലെത്തിയത്. മുംബൈയും ദില്ലിയുമാണ് രണ്ട് മൂന്നും സ്ഥാനങ്ങളില്‍.

ഫുട്‌ബോളിന്റെ ആവേശേം നുകരാന്‍ ഓണ്‍ലൈനില്‍ തിരച്ചില്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍ കര്‍ണാടകത്തിന് താഴെ തമിഴ്‌നാട്, ദില്ലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കെല്ലാം പിന്നിലാണ് പരമ്പരാഗതമായി ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കേരളത്തിന്റെയും ബംഗാളിന്റെയും സ്ഥാനം.

കളിയില്‍ പിന്നിലാണെങ്കിലും ഫുട്‌ബോളില്‍ പുലികളായ യൂറോപ്യന്‍ രാജ്യങ്ങളെ ഓണ്‍ലൈന്‍ കളിഭ്രാന്തില്‍ ഇന്ത്യ പിന്നിലാക്കിയിട്ടുണ്ട്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യയ്ക്കും പിന്നില്‍ മൂന്നാമതാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം.

രാജ്യമൊട്ടുക്കമുള്ള ഐടി യുവത ബാംഗ്ലൂരില്‍ തമ്പടിച്ചതാണ് ഓണ്‍ലൈന്‍ ഫുട്‌ബോള്‍ ക്രേസില്‍ നഗരത്തെ മുന്നിലെത്തിച്ചതെന്ന് കരുതപ്പെടുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+