
ചൈനയുടെ ആധിപത്യം കണ്ടാണ് ഈ ഗെയിംസ് സമാപിക്കുന്നത്. 197 സ്വര്‍ണമുള്‍പ്പെടെ 412 മെഡലുകള്‍ ചൈന ഇതുവരെ നേടി.
ഇന്ത്യയാവട്ടെ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ട നടത്തിയാണ് മടങ്ങുന്നത്. 14 സ്വര്‍ണം 17 വെള്ളി 33 വെങ്കലം ആകെ 64 മെഡലുകളുമായി ഇന്ത്യ ആറാംസ്ഥാനത്താണ്. 14 സ്വര്‍ണത്തില്‍ അഞ്ചും അത്‌ലറ്റിക്‌സില്‍ നിന്നായിരുന്നു.
പേള്‍ നദിയില്‍ ചൈന വന്‍ വിസ്മയങ്ങളായിരുന്നു ഗെയിസ് ഉത്ഘാടനത്തിനായി തീര്‍ത്തിരുന്നത്. അതുകൊണ്ടുതന്നെ സമാനച്ചടങ്ങുകള്‍ക്കായും ലോകം കാത്തിരിക്കുകയാണ്.