
പക്ഷേ, ഈ ആഴ്ച ആരംഭിക്കുന്ന പ്രീമിയര്‍ ലീഗിലെ ഏതെങ്കിലും ഒരു മല്‍സരത്തില്‍ കളിച്ചുകഴിഞ്ഞാല്‍ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി കളത്തിലിറങ്ങാന്‍ ഫെബ്രഗാസിനു സാധിക്കില്ല.
ഈ കൈമാറ്റത്തിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ടീമിന്റെ പ്രതിരോധം ശക്തമാക്കാനാണ് ഗണ്ണേഴ്‌സിന്റെ പരിപാടി. സ്‌കോട്ട് ഡാന്‍, ഫില്‍ ജഗെല്‍ക, ഗാരി കാഹില്‍ തുടങ്ങിയ താരങ്ങളിലാണ് കോച്ച് ആഴ്‌സണ്‍ വെങറുടെ കണ്ണ്. 2003ല്‍ കാറ്റലാനില്‍ നിന്നാണ് ഫെബ്രഗാസ് ആഴ്‌സണലിലെത്തിയത്.അതേ സമയം വെങറുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് സമിര്‍ നിസ്‌രി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് നീങ്ങുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.