ആരായിരിക്കും ഫെബ്രഗാസിന്റെ പിന്‍ഗാമി?
ലണ്ടന്‍: ആരായിരിക്കും സെക് ഫെബ്രഗാസിനു പകരം ആഴ്‌സണലിന്റെ അമരക്കാരനാവുക? തീര്‍ച്ചയായും ഇതൊരു നിസ്സാര ചോദ്യമല്ല. കോച്ച് ആഴ്‌സണ്‍ വെങറോട് ചോദിച്ചാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ഒരുത്തരം പറയാനാവില്ല.
ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ഫെബ്രഗാസിനോടു തന്നെ ചോദിച്ചാല്‍ അദ്ദേഹം രണ്ടു താരങ്ങളുടെ പേര് പറയും. ജാക് വില്‍ഷെര്‍, ആരോണ്‍ റംസി.
20ാം വയസ്സില്‍ വെല്‍ഷ് ടീമിന്റെ നായകനായ ആരോണിനാണ് സാധ്യത കൂടുതല്‍. ഡ്രിബഌങിനുള്ള കഴിവും പന്തിനെ സമര്‍ത്ഥമായി ഉപയോഗിക്കാനുള്ള ശേഷിയുമാണ് ജാക്‌വില്‍ഷറിന്റെ പേര് നിര്‍ദ്ദേശിക്കപ്പെടാന്‍ കാരണം.
ഫെബ്രഗാസ് എന്ന കളിക്കാരനു പകരം മറ്റൊരാളെ കൊണ്ടു വരികയാണെങ്കില്‍ ഷക്തറിന്റെ ജാഡ്‌സണ്‍ഡ, വലന്‍സിയയുടെ യുവാന്‍ മാത, മാഴ്‌സലിയുടെ മാത്യു വലുബുന എന്നീ പേരുകളാണ് സജീവപരിഗണനയിലുള്ളത്. ഫെബ്രഗാസിന്റെ കൈമാറ്റം വേണ്ടിയിരുന്നില്ലെന്ന മട്ടിലാണ് ഒട്ടുമിക്ക ആഴ്‌സണല്‍ ആരാധകരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications