Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ടീം പ്രസിഡന്റിന്റെ വിരുന്ന് നിരസിച്ചു

Maradona and Messi
ബ്യൂണസ് അയേര്‍സ്: ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് നാട്ടില്‍ തിരിച്ചെത്തിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം പ്രസിഡന്റ് ക്രിസ്റ്റിന കിര്‍ച്‌നര്‍ ഒരുക്കിയ സ്വീകരണം നിരസിച്ചു.

പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരുന്നു ടീമിനായി സ്വീകരണം ഒരുക്കിയിരുന്നത്. ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്തായ ടീം പ്രസിഡന്റിന്റെ ആതിഥ്യം സ്വീകരിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടിയാണ് ടീം അംഗങ്ങള്‍ ക്ഷണം നിരസിച്ചത്.

പ്രതിസന്ധി ഘട്ടത്തിലും ടീമിനെ കൈവിടാതിരുന്ന പ്രസിഡന്റിന്റെ വലിയ മനസ്സിന് ടീം അംഗങ്ങള്‍ നന്ദി പറഞ്ഞിട്ടുണ്ട്. വിരുന്നിന് തങ്ങള്‍ അനര്‍ഹരാണെന്ന തോന്നലാണ് ടീം അംഗങ്ങളെക്കൊണ്ട് ഇത്തരമൊരു നിലപാട് എടുക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അതിന് അര്‍ഹതയുണ്ടെന്നും കിര്‍ച്‌നര്‍ പറഞ്ഞു.

ടീം അംഗങ്ങളെ സ്വീകരിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും കിര്‍ചനര്‍ വ്യക്തമാക്കി. ജര്‍മനിയ്‌ക്കെതിരെ തോറ്റപ്പോള്‍ എല്ലാവര്‍ക്കും അത് വിഷമമായി എന്നത് സത്യമാണ്. എന്നാല്‍ അതിനെക്കുറിച്ചോര്‍ത്ത് ഇരിക്കാതെ ടീം ശക്തമായി തിരിച്ചുവരണമെന്നും കിര്‍ച്‌നര്‍ പറഞ്ഞു.

ജര്‍മനിയ്‌ക്കെതിരായ മത്സരശേഷം ഞാന്‍ മറഡോണയെ വിളിച്ചിരുന്നു. എന്നാല്‍ സംസാരിക്കാനായില്ല. അദ്ദേഹം ഫോണിലൂടെ പൊട്ടിക്കരയുകയായിരുന്നു. എന്റെ എല്ലാ പിന്തുണയും ഞാന്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നു. കാരണം ഫുട്‌ബോള്‍ കൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ ആനന്ദസാഗരത്തിലാറാടിച്ച മറ്റൊരു കളിക്കാരന്‍ ഞങ്ങള്‍ക്കില്ല-കിച്‌നര്‍ പറയുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+