Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്കു ജയം

കൊല്‍ക്കത്ത: ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി നായകനായ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മെസ്സിയുടെ ടീം വെനി സ്വേലയെ തോല്‍പ്പിച്ചു. ഗോളടിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും 67ാം മിനിറ്റില്‍ സഹതരാം നികോളാസ് ഓട്ടാമെന്‍ഡിയെ കൊണ്ട് ഗോളടിപ്പിക്കാന്‍ സൂപ്പര്‍താരത്തിനു സാധിച്ചു.

മെസ്സിയുടെ കളിമിടുക്കില്‍ നിന്നായിരുന്നു ഗോള്‍. ബാഴ്‌സലോണാ താരം അളന്നുമുറിച്ചു നല്‍കിയ കോര്‍ണര്‍ കിക്ക് ശക്തമായ ഹെഡ്ഡറിലൂടെ ഒട്ടാമെന്‍ഡി വലയിലെത്തിക്കുകയായിരുന്നു. കോച്ച് അലെയാന്‍ഡ്രോ സബെല്ലയ്ക്കു കീഴില്‍ അര്‍ജന്റീന ആദ്യമായി പോരാട്ടത്തിനിറങ്ങിയ മല്‍സരം കൂടിയായിരുന്നു ഇത്.

കടുത്ത പ്രതിരോധത്തിലൂടെ കെട്ടിയിടാമെന്ന വെനി സ്വേലന്‍ പ്രതിരോധ തന്ത്രങ്ങളെ സ്വതസിദ്ധമായ മാന്ത്രികതയോടെ മെസ്സി നേരിട്ടു. ഇടതുവിങിലൂടെയും വലതുവിങിലൂടെയും സെന്‍ട്രലിലൂടെയും ആക്രമങ്ങള്‍ നയിച്ചുകൊണ്ട് തന്റെ മാന്ത്രികത മെസ്സി കൊല്‍ക്കത്തന്‍ കാണികള്‍ക്കു കാണിച്ചു കൊടുത്തു. അതിവേഗ ഡ്രബ്ലിങും കുതിപ്പും കാണികളെ ശരിയ്ക്കും വിസ്മയിപ്പിച്ചു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+