For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലെജാന്‍ഡ്രോ സാബെല്ല അര്‍ജന്റീനാ കോച്ച്

sabella
ബ്യൂണസ്‌ഐറിസ്: സെര്‍ജിയോ ബാറ്റിസ്റ്റയ്ക്കു പകരക്കാരനായി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം കോച്ചായി അലെജാന്‍ഡ്രോ സാബെല്ലയെ നിയമിച്ചു.

ഷെഫീല്‍ഡ് യുനൈഡിന്റെയും ലീഡ്‌സിന്റെയും പരിശീലകനായിരുന്ന സാബെല്ല ഇപ്പോള്‍ യു.എ.ഇയിലുള്ള അല്‍ജസീറ ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു.

1954 നവംബര്‍ അഞ്ചിന് അര്‍ജന്റീനിയ തലസ്ഥാനമായ ബ്യൂണസ്‌ഐറിസിലാണ് ജനനം. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ തിളങ്ങിയ സാബെല്ല നാലു തവണ ദേശീയകുപ്പായമണിച്ചിട്ടുണ്ട്.

കോപ്പ അമേരിക്കയിലെ നാണം കെട്ട പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ബാറ്റിസ്റ്റയെ ഒഴിവാക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 1993നുശേഷം ലോകകപ്പ് കിരീടമോ കോപ്പാകപ്പോ നേടുന്നതിന് അര്‍ജന്റീനയ്ക്കു സാധിച്ചിട്ടില്ല.

ഡീഗോ മറഡോണയടക്കം പലരും പരിശീലകരായെത്തിയെങ്കിലും ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നതാണ് സത്യം. തീര്‍ച്ചയായും ലോകകപ്പടക്കമുള്ള വന്‍കടമ്പകളാണ് സാബെല്ലയെ കാത്തിരിക്കുന്നത്.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+