Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെനിസ്വേല അര്‍ജന്റീനയെ അട്ടിമറിച്ചു

Venezuela
പ്യൂര്‍ട്ടോ ലാ ക്രൂസ്: ലോക കപ്പ് യോഗ്യതാറൗണ്ടില്‍ വെനിസ്വേല മുന്‍ ലോകചാംപ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ചു. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ കരുത്തരുടെ പട്ടികയിലൊന്നുമില്ലാത്ത വെനി സ്വേലന്‍ ടീം ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പര്‍ ടീമിനെ തറപറ്റിച്ചത്.

ഇതുവരെ അര്‍ജന്റീനക്കെതിരേ 19 യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ കളിച്ചതില്‍ ആദ്യ വിജയം കൂടിയായിരുന്നു ഇത്. 61ാം മിനിറ്റില്‍
യുവാന്‍ അരാങ്കോയുടെ കോര്‍ണറില്‍ നിന്നും ഫെര്‍ണാണ്ടോ അമോറിബീറ്റയാണ് ഈ ത്രസിപ്പിക്കുന്ന ഗോള്‍ നേടിയത്.

ഇത് വെനി സ്വേലന്‍ ചരിത്രത്തിലെ തിളക്കമുള്ള രാത്രിയാണ് ഞങ്ങളിത് ആഘോഷിക്കുക തന്നെ ചെയ്യും-നായകന്‍ അരാങ്കോ പറഞ്ഞു. ഗോള്‍കീപ്പര്‍ മരിയാനോ അന്‍ജുവാറിന്റെ തകര്‍പ്പന്‍ പ്രകടനവും ആതിഥേയ ടീമിന് അനുഗ്രഹമായി.

അദ്ഭുതകരമായ നിര്‍ഭാഗ്യമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിനെ വേട്ടയാടിയത്. അലെജാന്‍ഡ്രോ സാബെല്ല കോച്ചായി ചുമതലയേറ്റെടുത്തതിനുശേഷം ടീം നേരിടുന്ന ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

ആദ്യത്തെ 25 മിനിറ്റില്‍ വ്യക്തമായ മേല്‍ക്കോയ്മ നേടാന്‍ ഞങ്ങള്‍ക്കായി. പക്ഷേ, വ്യക്തമായ ഗെയിം പ്ലാനോടെ മൈതാനത്തിലിറങ്ങിയ വെനി സ്വേല പിടിമുറുക്കുകയായിരുന്നു- മല്‍സരശേഷം സാബെല്ലാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മേഖലയിലെ മറ്റു യോഗ്യതാറൗണ്ട് മല്‍സരങ്ങളില്‍ ചിലി 4-2ന് പെറുവിനെയും കൊളംബിയ 2-1ന് ബൊളീവിയയെയും തോല്‍പ്പിച്ചു. പരാഗ്വേ-ഉറു ഗ്വേ മല്‍സരം 1-1ന് സമനിലയില്‍ അവസാനിച്ചു.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+