Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്ക് വീണ്ടും ബൊളീവിയന്‍ ഷോക്ക്

Messi
ലാ പാസ്: ലോകകപ്പില്‍ ബൊളീവിയ വീണ്ടും അര്‍ജന്റീനയ്ക്ക് മുന്നില്‍ കറുത്ത കുതിരകളാകുന്നു. 2009 ല്‍ ഒന്നിനെതിരെ ആറുഗോളിന് തോറ്റതിന്റെ പേടി മാറാതെ ലാ പാസില്‍ വീണ്ടും ഇറങ്ങിയ അര്‍ജന്റീനയെ ബൊളീവിയ സമനിലയില്‍ തളച്ചു. കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന അര്‍ജന്റീയ്‌ക്കെതിരെ ബൊളീവിയയാണ് ആദ്യഗോള്‍ നേടിയത്. മെസ്സിയുടെ പാസില്‍ നിന്നും എവര്‍ ബനേഡാണ് അര്‍ജന്റീനയെ രക്ഷിച്ച സമനില ഗോള്‍ നേടിയത്. സമനിലയില്‍ കുരുങ്ങിയെങ്കിലും 11 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ 24 പോയന്റോടെ ഒന്നാമതാണ് അര്‍ജന്റീന.

ലോകം ഉറ്റുനോക്കിയ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫ്രാന്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ചു. രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പടയെ സ്‌പെയിന്‍ കീഴടക്കിയത്. അമ്പത്തെട്ടാം മിനുട്ടില്‍ പെഡ്രോയാണ് സ്‌പെയിനിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

മറ്റു കളികളില്‍ ജര്‍മനി കസാഖിസ്ഥാനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പിച്ചു. എതിരില്ലാത്ത രണ്ടുഗോലുകള്‍ക്കാണ് ഇറ്റലി മാള്‍ട്ടയെ നിശബ്ദരാക്കിയത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടല്ലിയാണ് ഇറ്റലിയുടെ ഇരട്ടഗോളുകളും നേടിയത്. രണ്ടുഗോളുകള്‍ക്ക് അസര്‍ബൈജാനെ കീഴടക്കി പോര്‍ട്ടുഗല്ലും വിജയവഴിയിലെത്തി.

റുമാനിയയ്‌ക്കെതിരെ ഹോളണ്ടിന്റെ വിജയവും രണ്ടുഗോളുകള്‍ക്കായിരുന്നു. റോബിന്‍ വാന്‍പേഴ്‌സിയാണ് ഓറഞ്ചുപടയ്ക്കായി രണ്ടുഗോളുകളും നേടിയത്. എന്നാല്‍ ജോര്‍ദ്ദാനോ് ജപ്പാന്‍ തോറ്റത് ഏഷ്യന്‍ പ്രതീക്ഷകള്‍ക്കേറ്റ കടുത്ത പ്രഹരമായി.

Story first published: Wednesday, March 27, 2013, 10:07 [IST]
Other articles published on Mar 27, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+