Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍ സാന്റോസിനു പിറകെ

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 8-2നു നാണം കെട്ടു തോറ്റ ആഴ്‌സണല്‍ പ്രതിരോധനിര ശക്തമാക്കാനുള്ള നടപടി തുടങ്ങി. ബ്രസീല്‍ ഡിഫന്റര്‍ ആന്ദ്രെ സാന്റോസിനുവേണ്ടി ഫെനര്‍ബാഷെയുമായി കരാര്‍ ഉറപ്പിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

സാവോപോളയില്‍ കൊരിന്തിയന്‍സിനുവേണ്ടി കളിച്ചിരുന്ന സാന്റോസിനെ 2009ലാണ് തുര്‍ക്കി ക്ലബ്ബ് സ്വന്തമാക്കിയത്. കളിക്കാരെ മാറ്റുന്നതിനുള്ള അവസാനദിവസമായ ബുധനാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കോച്ച് ആഴ്‌സണല്‍ വെങര്‍.

കഴിഞ്ഞ സീസണില്‍ ക്ലബ്ബിനുവേണ്ടി 25 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ ബ്രസീല്‍ താരം അഞ്ചു ഗോളുഗോളുകള്‍ നേടിയിരുന്നു. 2009ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. ലോകകപ്പില്‍ കളിക്കാനായില്ലെങ്കിലും കഴിഞ്ഞ കോപ്പ അമേരിക്കയില്‍ കളിച്ചിരുന്നു.പരാഗ്വേയ്‌ക്കെതിരേയുള്ള ക്വാര്‍ട്ടറില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിലൂടെ 'ശ്രദ്ധിക്കപ്പെട്ടു'.വെങര്‍ കണ്ണുവച്ചിട്ടുള്ള മറ്റൊരു താരം മൊണാകോയുടെ സ്‌ട്രൈക്കര്‍ പാര്‍ ചു യങാണ്.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+