Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവെര്‍മാന്‍സ് ഇന്ത്യന്‍ കോച്ചായേക്കും

ദില്ലി: നെതര്‍ലാന്‍ഡ് മുന്‍താരം വിം കോവര്‍മാന്‍സ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനാവാന്‍ സാധ്യത. ഇപ്പോള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലാന്‍ഡില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. ഹോളണ്ട്, അയര്‍ലാന്‍ഡ് അണ്ടര്‍ 21 ടീമിന്റെ യൂറോപ്യന്‍ കിരീടം നേടിയ ദേശീയ ടീമില്‍ അംഗമായിരുന്നു. അടുത്ത മാസം ചേരുന്ന അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. രണ്ടു വര്‍ഷത്തേക്കായിരിക്കും കരാര്‍.

Kovermans

ഇംഗ്ലീഷ് കോച്ച് ബോബ് ഹോട്ടന്‍ പുറത്തായതിനുശേഷം ഒരു സ്ഥിരം പരിശീലകനെ കണ്ടെത്താന്‍ ഫുട്‌ബോള്‍ അസോസിയേഷനു സാധിച്ചിരുന്നില്ല. അര്‍മാന്‍ഡോ കൊളാസോയും സാവിയോ മെദെയ്‌രയുമാണ് അതിനുശേഷം ടീമിന്റെ ചുമതല വഹിച്ചത്. മദെയ്‌രയുടെ കാലാവധി മെയ് 31ന് പൂര്‍ത്തിയാകും.

ദേശീയ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റ റോബ് ബാനാണ് നാട്ടുകാരനായ കോവര്‍മാന്‍സിന്റെ പേര് നിര്‍ദ്ദേശിച്ചത്. ജന്മനാട്ടിലെ എഫ്‌സി വഌര്‍ഡിന്‍ഗന്‍, ഫോര്‍ച്യുണ സിറ്റാര്‍ഡ്, എഫ്‌സി ഗ്രോനിന്‍ഗന്‍ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയാണ് പ്രധാനമായും കളിച്ചത്. വിരമിച്ചതിനുശേം ഗ്രോനിന്‍ഗന്റെ അസിസ്റ്റന്റ് കോച്ചായി ചുമതലയേറ്റു. തുടര്‍ന്ന് ആര്‍ബിസി റോസന്‍ഡാലിലൂടെ പരിശീലകന്‍ എന്ന നിലയില്‍ പൂര്‍ണ ചുമതലയേറ്റെടുത്തു.

Story first published: Wednesday, May 23, 2012, 10:19 [IST]
Other articles published on May 23, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+