For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ഫുട്‌ബോളിന് വെള്ളിയാഴ്ച കിക്കോഫ്

By Ajith Babu
World Cup To Kick Off In South Africa‎ -
ജൊഹന്നാസ്ബര്‍ഗ്: നാല് വര്‍ഷം നീണ്ട കൗണ്ട്ഡൗണ്‍ കഴിഞ്ഞ അര്‍ദ്ധരാത്രി അവസാനിച്ചു. ഇന്ന് ജൂണ്‍ 11, നാല് വര്‍ഷം മുമ്പ് ഇറ്റലി ജര്‍മ്മനിയില്‍ നിന്നും കപ്പുമായി മടങ്ങിയപ്പോഴേ ലോകം കാത്തിരുന്ന ദിനം. ഇനി ഒരു മാസം ലോകത്തിന്റെ കണ്ണുകള്‍ ഒരു പന്തിന്റെ ചടുലമേറിയ നീക്കങ്ങള്‍ക്ക് പിന്നാലെ പോകും. ആഫ്രിക്കയിലേക്ക് ആദ്യമായി വിരുന്നെത്തിയ ലോകകപ്പിന് ഇന്ന് കിക്കോഫ്.

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ പത്തൊമ്പതാം അധ്യായത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള മെക്‌സിക്കോയും ഏറ്റുമുട്ടും. ജൊഹന്നാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസനായകന്‍ നെല്‍സണ്‍ മണ്ടേലയുടെ സാന്നിധ്യത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടനമത്സരം നടക്കുന്നത്. െ

വെകിട്ട് അഞ്ചേ മുക്കാലോടെ തുടങ്ങുന്ന ഉദ്ഘാടന ചടങ്ങുകളില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്് ജേക്കബ് സുമയും ഫിഫ അധ്യക്ഷന്‍ സെപ്റ്റ് ബ്ലാറ്ററുമടക്കമുള്ള പ്രശസ്തര്‍ സാക്ഷ്യം വഹിയ്ക്കും. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഉറുഗ്വായ്‌യുംതമ്മിലുള്ള രണ്ടാം മത്സരം രാത്രി 12 മുതല്‍ കേപ്ടൗണില്‍ നടക്കും.

ലോകഫുട്‌ബോളിലെ ചക്രവര്‍ത്തിയാരെന്ന് തീരുമാനിയ്ക്കപ്പെടുന്ന കീരിടം വെട്ടിപ്പിടിയ്ക്കാന്‍ 32 ടീമുകളാണ് രംഗത്തുള്ളത്. പത്ത് വേദികളിലായ 64 മത്സരങ്ങള്‍ കൃത്യം ഒരു മാസത്തിന് ശേഷം ജൂലൈ 11ന് ജൊ ബര്‍ഗിലെ തന്നെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ തന്നെ അവസാനപാരാട്ടം നടക്കും.

കിഴവന്‍ പടയൈന്ന് വിലയിരുത്തപ്പെടുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയ്ക്ക് വേണ്ടി വാദിയ്ക്കാന്‍ അധികമാരുമില്ല. അഞ്ച് തവണ കീരിടമേറ്റിയതിന്റെ തിളക്കവുമായെത്തുന്ന ബ്രസീലിനും ഇതിഹാസതാരം മാറഡോണയുടെ ശിക്ഷണത്തിലെത്തുന്ന അര്‍ജന്റീനയ്ക്കും കപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യതകള്‍ കല്‍പ്പിയ്ക്കപ്പെടുന്ന സ്‌പെയിനിനുമാണ് ഇത്തവണ ആരാധകര്‍ ഏറെയുള്ളത്. ഏത് പോരാട്ടവും ജയിക്കാന്‍ കെല്‍പ്പുള്ള ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ജര്‍മ്മനിയെയും ആരും തള്ളിക്കളയുന്നില്ല.

ആഫ്രിക്കന്‍ ഭൂഖണ്ഡം ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ ലോകവും ഒരുങ്ങിക്കഴിഞ്ഞു. ഇനി കളിയുടെ നാളുകള്‍, ലോകം ഒരു പന്തിന് പിന്നാലെ....

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+