പിടി ഉഷയോട് മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പു പറഞ്ഞു
ഭോപ്പാല്‍: നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിനെത്തിയ പിടി ഉഷയോട് അപമര്യാദയയി പെരുമാറിയെന്ന പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പു പറഞ്ഞു. മധ്യപ്രദേശ് കായിക മന്ത്രി നേരിട്ടെത്തിയാണ് മാപ്പു പറഞ്ഞത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പിടി ഉഷയ്‌ക്ക് അര്‍ഹിയ്‌ക്കുന്ന പ്രാധാന്യം നല്‍കാതെ സായി അധികൃതര്‍ അപമാനിച്ചുവെന്നായിരുന്നു പരാതി.
അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനെത്തിയ തനിയ്‌ക്കും കുട്ടികള്‍ക്കും താമസ സൗകര്യം പോലും അധികൃതര്‍ ഒരുക്കിത്തന്നില്ലെന്ന് പിടി ഉഷ കണ്ണീരോടെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇത് ദേശീയ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്‌തതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു.
ഉഷയുടെ പരാതിയെക്കുറിച്ച് അന്വേഷിയ്‌ക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്‌ഥാന സ്‌പോര്‍ട്‌സ് ഡയറക്‌ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വിഷമതകളെല്ലാം പരിഹരിച്ചതായി പിന്നീട് ഉഷ പറഞ്ഞു. സംഘാടകരും സര്‍ക്കാരും തന്നോടു മാപ്പു പറഞ്ഞതായും പരിശീലനത്തിനു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നതായും അവര്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications