For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണിതല്ലോ കിടക്കുന്നു സ്റീവ് വോയും...

By Staff

അമ്പയറെ ധിക്കരിച്ച സ്റീവ് വോയ്ക്ക് പിഴ ശിക്ഷ. കളിക്കളത്തിന്‍ അപമര്യാദയുടെ ആശാന്‍മാരായ ആസ്ട്രേലിക്കാരുടെ വലിയാശാന്‍ തന്നെ ഇക്കുറി കുടുങ്ങി. റണ്ണൗട്ട് വിധിച്ച ഡാരില്‍ ഹെയറെ അനുസരിക്കാതെ ഏറെനേരം ക്രീസില്‍ തുടര്‍ന്ന വോയ്ക്ക് കയ്യോടെ തന്നെ മാച്ച് റഫറി രഞ്ജന്‍ മെഡുഗാലെ ശിക്ഷയും വിധിച്ചു. മാച്ച് ഫീസിന്റെ 50 ശതമാനം പിഴ. 2300 ഡോളര്‍.

കൃത്യം ഒരു മാസം മുമ്പ് ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ വിവാദത്തില്‍ വോ ഇന്ത്യയുടെ ഉപദേശകനായിരുന്നു. എത്ര കൂടിയ കളിക്കാരനായാലും നിയമമനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണെന്നായിരുന്നു ഉപദേശം. കൂട്ടത്തിന്‍ സചിനോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു കക്ഷി. അതിന്റെ പേരില്‍ ഗാംഗൂലിയുടെ വായിലിരുന്ന ചില്ലറ തെറിയും പുളളിയ്ക്ക് കിട്ടി.

പക്ഷേ അച്ചടക്കത്തിന്റെ എല്ലാ പാഠവും പഠിച്ച മട്ടിലായിരുന്നു അന്ന് സ്റീവ്. മൈക്ക് ഡെന്നിസിന്റെ അതി സാമര്‍ത്ഥ്യം ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസിനു തന്നെ കളങ്കമേല്‍പ്പിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണമായിപ്പോലും ഇന്ത്യന്‍ നടപടിയെ കാണാനോ മനസിലാക്കാനോ സ്റീവ് വോയ്ക്കും ആസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. ഇന്ന് ശോണിതമണിഞ്ഞ് വീണു കിടക്കുന്ന വോയെ നോക്കി ചിരിക്കാന്‍ തീര്‍ച്ചയായും ഗാംഗൂലിക്കവകാശമുണ്ട്.

സത്യത്തില്‍ നായകന്‍ പെട്ടു പോയതാണ്. മാര്‍ക്ക് ബൗച്ചര്‍ ബെയില്‍സ് തട്ടിയിട്ടത് പന്തു കൈയിലെത്തുംമുമ്പാണെന്ന് ടിവി റീപ്ലെയില്‍ വ്യക്തമായിരുന്നു. തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടിരുന്നെങ്കില്‍ സുഖമായി ഒരു സെഞ്ച്വറി കൂടി സ്റീവിന്റെ പേരിലുണ്ടാവുകയും ചെയ്തേനെ. ന്യായം ആസ്ട്രേലിയക്കൊപ്പമാണ്. എന്നിട്ടാണിങ്ങനെ. ഔട്ട് വിധിച്ചതോ ഏതുവിധേനെയും ആസ്ട്രേലിയയെ രക്ഷിക്കാന്‍ അവതരിച്ച ഡാരില്‍ ഹെയറും. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഇതൊക്കെക്കണ്ട്്് തലയറഞ്ഞു ചിരിക്കുകയാവും. കാരണം മുരളിയെ ഒതുക്കാനും മുന്നില്‍ നിന്നത് ഇതേ ഹെയറാണ്.

ഇനി ഇവിടെയും മധുരമായ ഒരു പകപോക്കലിന്റെ കാവ്യനീതി ഒളിഞ്ഞിരുപ്പുണ്ടോ? മാച്ച് റഫറി രഞ്ജന്‍ മെഡുഗലെ മുന്‍ശ്രീലങ്കന്‍ ക്യാപ്റ്റനാണ്. ഏഷ്യാക്കാരന്‍, കറുത്തവന്‍, പോരെങ്കില്‍ ഡാല്‍മിയയുടെ ഉറ്റസുഹൃത്തും. കിട്ടിയ അവസരത്തിന് ആസ്ട്രേലിയക്കാരുടെ മെഡുല്ല ഒബ്ലാങ്കേറ്റ നോക്കി ഒരു കീറ് കീറിയതാണോ? തീരുമാനത്തിന്റെ വേഗവും അസാധാരണത്വവും കൊണ്ട് അങ്ങനെയും ഒരു സാദ്ധ്യത. സാധാരണ ആസ്ട്രേലിക്കാര്‍ പോകുന്ന വഴിയില്‍ ആരും അച്ചടക്ക പുസ്തകം തുറക്കാറില്ല. മുരളിയ്ക്കും സചിനും വേണ്ടി രഞ്ജന്‍ മെഡുഗാലെയുടെ ഒരു ഷോക്ക് ചികിത്സ. എന്തായാലും സംഗതി ജോറായി. വല്ലപ്പോഴും ഇങ്ങനെ രണ്ടു കിട്ടിയില്ലെങ്കില്‍, നമ്മുടെ മുന്‍ മുഖ്യന്‍ പറഞ്ഞതു പോലെ മുകളിലൊരാളുണ്ടെന്ന് ഇവരങ്ങു മറന്നു പോകും.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+