Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രഭാകര്‍ വീഡിയോ ടേപ്പുകള്‍ സി.ബി.ഐക്ക് കൈമാറി

ദില്ലി: കപില്‍ദേവിനും മറ്റുള്ളവര്‍ക്കുമെതിരെയുള്ള തന്റെ ആരോപണങ്ങള്‍ക്ക് തെളിവായി മനോജ് പ്രഭാകര്‍ വെളിച്ചത്തുകൊണ്ടുവന്ന വീഡിയോ ടേപ്പുകള്‍ സി.ബി.ഐക്കു കൈമാറി. ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ആളുകളുമായുള്ള അഭിമുഖമാണ് ടേപ്പിലെ ഉള്ളടക്കം.

ശനിയാഴ്ച ഉച്ചക്കുശേഷം സി.ബി.ഐ ഓഫീസിലെത്തിയ പ്രഭാകര്‍ തന്നെയാണ് ടേപ്പുകള്‍ സി.ബി.ഐക്ക് കൈമാറിയത്. ഇത്തരത്തിലുള്ള പത്തോളം ടേപ്പുകള്‍ കൈമാറിയിട്ടുണ്ടെന്നാണ് കരുതുന്നത്.

94-ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പ് ക്രിക്കറ്റില്‍ കളി തോറ്റു കൊടുക്കാന്‍ തനിക്ക് 25 ലക്ഷം കോഴ വാഗ്ദാനം ചെയ്തത് ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ കോച്ചായ കപില്‍ദേവാണന്ന് മനോജ് പ്രഭാകര്‍ വെളിപ്പെടുത്തിയിരുന്നു. മെയ് 27-നാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ആളുകളുടെ അഭിമുഖങ്ങള്‍ രേഖപ്പെടുത്തിയ വീഡിയോ ടേപ്പുകള്‍ പ്രഭാകര്‍ ഒരു വെബ്സൈറ്റിന് വെളിപ്പെടുത്തിയത്.

കപില്‍ദേവിനു പുറമെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, നയന്‍ മോംഗിയ, അജയ് ശര്‍മ്മ തുടങ്ങിയവരുടെ പേരുകളും ടേപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

താന്‍ വെളിപ്പെടുത്തിയ ടേപ്പ് എഡിറ്റ് ചെയ്തതാണെന്നും സി.ബി.ഐക്ക് നല്‍കിയത് എഡിറ്റ് ചെയ്യാത്ത ടേപ്പുകളാണെന്നും പ്രഭാകര്‍ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+