ലണ്ടന്‍ : സചിനെ ശിക്ഷിച്ചത് പന്തില്‍ കൃത്രിമം കാണിച്ചതിനല്ലെന്ന് മൈക്ക് ഡെന്നിസ്. അമ്പയറുടെ അനുവാദമില്ലാതെ പന്തു വൃത്തിയാക്കിയതിനാണത്രേ സചിനെ ശിക്ഷിച്ചത്. റഫറി മൈക്ക് ഡെന്നിസ് വിവാദമുണ്ടാക്കിയ സ്വന്തം തീരുമാനത്തെ കുറിച്ച് നാട്ടിലെ പത്രക്കാര്‍ക്കു മുന്നിലാണ് വിശദീകരിച്ചത്.
സചിനെ കുരുക്കാന്‍ റഫറിയുപയോഗിച്ച വകുപ്പ് (42.3) പറയുന്നത് പന്തിന്റെ അവസ്ഥ ബോധപൂര്‍വം മാറ്റുന്നതിനെക്കുറിച്ചാണ്. എന്നാല്‍ സചിന്‍ പന്തില്‍ കൃത്രിമം കാണിച്ചില്ലെന്നാണ് ഇപ്പോള്‍ ഡെന്നിസ് തന്നെ പറയുന്നത്. നിയമപ്രകാരം പന്തു വൃത്തിയാക്കേണ്ടത് അമ്പയരുടെ സാന്നിദ്ധ്യത്തിലാവണം. സചിന്റെ നടപടി ബോധപൂര്‍വമാകണമെന്നില്ലെന്നും അതൊരു സാങ്കേതിക പിഴവാണെന്നുമാണ് ഡെന്നിസിന്റെ പുതിയ നിലപാട്. കൃത്രിമമെന്ന വാക്ക് എനിക്കൊരിക്കലും ഉപയോഗിക്കാന്‍ കഴിയില്ല. പന്തിന്മേലുളള പ്രവൃത്തി എന്നോ മറ്റോ ഉപയോഗിക്കാം ഇതാണ് ഡെന്നിസിന്റെ ഇപ്പോഴത്തെ നിലപാട്.
ഐ സി സി യുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കടുത്ത നിര്‍ദ്ദേശങ്ങളെടുത്തതെന്ന് ഡെന്നിസ് പറഞ്ഞു. കുറ്റം ചെയ്താല്‍ വിലക്കാനാണത്രേ ഐ സി സിയുടെ കല്‍പ്പന. താനങ്ങനെ ചെയ്തില്ലെന്ന സമാധാനവും അദ്ദേഹത്തിനുണ്ട്.