ലണ്ടന്‍ : മൊഹാലി ടെസ്റില്‍ നിന്നും വെള്ളിയാഴ്ചയ്ക്കകം വീരേന്ദ്ര സെവാഗിനെ പിന്‍വലിക്കാന്‍ ഐ സി സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു നിര്‍ദ്ദേശം നല്കി.
ഭീഷണിയുടെ സ്വരത്തിലാണ് ഈ നിര്‍ദ്ദേശം. മാച്ച് റഫറി സെവാഗിനെ വിലക്കുമെന്നും അത് അക്രമത്തിനു കാരണമാകുമെന്നും ഐ സി സി ചൂണ്ടിക്കാട്ടി.
ഐ സി സി ചീഫ് എക്സിക്യട്ടീവ് മാല്‍ക്കം സ്പീഡ് ബി സി സി ഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയയ്ക്ക് നല്കിയ കത്തിലാണ് അന്ത്യശാസനം. കളിക്കാര്‍ക്കോ,കാണികള്‍ക്കോ, ക്രിക്കറ്റ് അധികാരികള്‍ക്കോ പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. കത്തില്‍ വ്യക്തമാക്കുന്നു. സെവാഗിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതും ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടെസ്റും പുന പരിശോധനയ്ക്കു വിധേയമാക്കാന്‍ മാല്‍ക്കം സ്പീഡ് ഡാല്മിയയോടാവശ്യപ്പെട്ടു.
ഇതോടെ ക്രിക്കറ്റ് വിവാദം പുതിയ വഴിത്തിരിവിലെത്തി. ഇന്ത്യ ഈ ആവശ്യം തള്ളിക്കളഞ്ഞാല്‍ ലോക ക്രിക്കറ്റില്‍ അത് പിളര്‍പ്പിനു വഴിതെളിയ്ക്കും. സെവാഗിനെ ഉള്‍പ്പെടുത്തിയാല്‍ ഇംഗ്ലണ്ട് കളിക്കാന്‍ വിസമ്മതിക്കും. മത്സരത്തിന് ഐ സി സി അനുമതിയും നിഷേധിക്കും.
പ്രശ്നം ഇന്ത്യയിലും വൈകാരിക ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് ശിവസേനയും ബി ജെ പിയും വിഷയം ഗൗരവമായെടുത്ത സ്ഥിതിക്ക് ഇനി ബി സി സി ഐ സെവാഗിനെ വിലക്കിയാല്‍ അതും അക്രമത്തിനു കാരണമാകും.