For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.. വിശ്വസിക്കാനാവാതെ ഷക്കീബ് അല്‍ ഹസനും ഭാര്യയും!

By Kishor

ധാക്ക: അവിശ്വസനീയമായ ഒരു വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അല്‍ ഹസന്‍. മിനുട്ടുകള്‍ക്ക് മുമ്പ് തന്നെയും ഭാര്യയെയും ഇറക്കി പറന്നുപോയ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന വാര്‍ത്ത കേട്ടാല്‍ ആരാണ് ഞെട്ടാത്തത്.

കോക്‌സ് ബസാര്‍ ടൗണിനടുത്തുള്ള റോയല്‍ തുലീപ് സീ റിസോര്‍ട്ടില്‍ ഷക്കീബ് അല്‍ ഹസനെയും ഭാര്യ ഉമ്മെ അഹ്മദ് ഷിഷിറിനെയും ഇറക്കി ധാക്കയിലേക്ക് തിരിച്ചുപോകുകയായിരുന്നു ഹെലികോപ്ടര്‍. ഷക്കീബിനെയും ഭാര്യയെയും വിട്ട് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വിശ്വസിക്കാനാവാതെ ഷക്കിബ്

വിശ്വസിക്കാനാവാതെ ഷക്കിബ്

ഹെലികോപ്ടര്‍ അപകടത്തിന്റെ വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് ഷക്കീബ് അല്‍ ഹസന്‍ പറയുന്നത്. ഞങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ല. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമായി പറയാന്‍ പറ്റില്ല. താന്‍ ഒരു പരസ്യത്തിന് വേണ്ടിയാണ് ഇവിടെയെത്തിയത്. - താരം പറഞ്ഞു.

സംഭവം രാവിലെ

സംഭവം രാവിലെ

വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ഷക്കീബ് അല്‍ഹസന്‍, റോയല്‍ തുലീപ് സീ റിസോര്‍ട്ടിലെത്തിയത്. ഭാര്യ ഉമ്മെ അഹ്മദ് ഷിഷിറും താരത്തിനൊപ്പം ഉണ്ടായിരുന്നു.

ആശ്വാസത്തോടെ ആരാധകര്‍

ആശ്വാസത്തോടെ ആരാധകര്‍

ഷക്കീബ് അല്‍ ഹസന്‍ രക്ഷപ്പെട്ട വിവരമറിഞ്ഞ് ആശ്വസിക്കുകയാണ് ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകര്‍. ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടറായ ഷക്കീബ് ഐ പി എല്ലിലൂടെ ഇന്ത്യന്‍ കാണികള്‍ക്കും പരിചിതനാണ്.

മുഷ്ഫിക്കറിന്റെ സന്ദേശം

മുഷ്ഫിക്കറിന്റെ സന്ദേശം

അള്ളാഹുവിന് നന്ദി എന്നാണ് ബംഗ്ലാദേശ് ടീമില്‍ ഷക്കീബിന്റെ സഹതാരമായ മുഷ്ഫിക്കര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. 170 മില്യണ്‍ ജനങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണിത്. അപകടത്തില്‍ മരിച്ച ആള്‍ക്ക് മുഷ്ഫിക്കര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

മരിച്ചത് ധാക്ക സ്വദേശി

മരിച്ചത് ധാക്ക സ്വദേശി

ധാക്ക സ്വദേശിയായ ഷാ ആലം എന്നയാളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിംഗ് കമാന്‍ഡര്‍ ഷഫിഖുള്‍ ഇസ്ലാമിനും പരിക്കേറ്റിട്ടുണ്ട്.

Story first published: Saturday, September 17, 2016, 9:11 [IST]
Other articles published on Sep 17, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+