Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗ്യൂറോയ്ക്ക് ഫുട്‌ബോള്‍ താരമായ പുതിയ കാമുകി?

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോയും ഇഗ്ലണ്ട് ഫുട്‌ബോളില്‍ ടീമിലെ പേരെടുത്ത കളിക്കാരിയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇഗ്ലണ്ടിന്റെ ദേശീയ താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ വനിതാ ടീം അംഗവുമായ ടോണി ദുഗ്ഗനാണ് വാര്‍ത്തയിലെ നായികാ കഥാപാത്രം. ഇരുവരെയും പലയിടങ്ങളിലും ഒരുമിച്ചുകണ്ടതാണ് വാര്‍ത്തയ്ക്കടിസ്ഥാനം.

ഒരു അര്‍ജന്റീന ചാനല്‍ ആണ് ഈ ആഴ്ച ആദ്യം ഇരുവരുടെയും പ്രണയം സ്ഥിരീകരിക്കുന്ന വാര്‍ത്ത നല്‍കിയത്. ടോണിയും അഗ്യൂറോയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടു. എന്നാല്‍, വാര്‍ത്തയ്‌ക്കെതിരെ ടോണി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ടോണിയുടെ പക്ഷം.

sergioaguero

ഈ വര്‍ഷം ആദ്യം സൗത്ത് അമേരിക്കന്‍ ഗായിക കരീന തെജേദയുമായുള്ള ബന്ധം അഗ്യൂറോ അവസാനിപ്പിച്ചിരുന്നു. അതിനു മുന്‍പ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണുടെ മകളുമായി അഗ്യൂറോ പ്രണയത്തിലായിരുന്നു. നിലവില്‍ ബാച്ചിലറായി കഴിയുന്ന അഗ്യൂറോ ടോണിയുമായി ചുറ്റിക്കറങ്ങുന്നത് സ്വാഭാവികമായും പ്രണയത്തിന്റെ തുടക്കമാണെന്നാണ് മാധ്യമങ്ങള്‍ ഉറപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ കഴിയുന്ന അഗ്യൂറോ ഇംഗ്ലീഷുകാരിയുമായുള്ള പ്രണയം ആഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഗോളടിച്ചുകൂട്ടുന്ന അഗ്യൂറോ പരിക്കേറ്റതിനാല്‍ ടീമിനു ഇപ്പോള്‍ പുറത്താണ്. സിറ്റിയുമായി ദീര്‍ഘകാലത്തെ കരാറിലുള്ള താരം അടുത്തുതന്നെ ടീമിനൊപ്പം ചേരുമെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു.

Story first published: Sunday, November 1, 2015, 8:30 [IST]
Other articles published on Nov 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+