Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി; കേരളത്തെ ജീന്‍ നയിക്കും

തിരുവനന്തപുരം: അറുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഗോള്‍കീപ്പര്‍ ജീന്‍ ക്രിസ്ത്യന്‍ നയിക്കും. ഗോള്‍മെഷീന്‍ ആര്‍ കണ്ണനാണ് ടീമിന്റെ ഉപനായകന്‍. മുന്‍ നായകന്‍ രാഹുല്‍, ഉമേഷ് എന്നിവരില്ലാതെയാണ് നിലവിലെ റണ്ണറപ്പുകളായ കേരളം സന്തോഷ് ട്രോഫി കളിക്കാനിറങ്ങുന്നത്. പരിക്കാണ് രാഹുലിന് വില്ലനായത്.

കഴിഞ്ഞ സീസണില്‍ സര്‍വ്വീസസിനെതിരെ അവസാന നിമിഷം കൈവിട്ട കിരീടം പിടിക്കാനാണ് കേരളം ഇത്തവണ കച്ചകെട്ടിയിറങ്ങുന്നത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3- 4 എന്ന സ്‌കോറിനാണ് സര്‍വ്വീസസിനോട് തോറ്റ് കേരളത്തിന് കിരീടം കൈമോശം വന്നത്. അഞ്ച് തവണ സന്തോഷ് ട്രോഫി കിരീടം കേരള ടീം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമടക്കം എട്ട് തവണ രണ്ടാം സ്ഥാനക്കാരായി.

സന്തോഷ് ട്രോഫിക്കുള്ള ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ബേസ് ക്യാംപില്‍ നിന്നാണ് ഫൈനല്‍ ടീമിനെ തിരഞ്ഞെടുത്തത്. എ ശ്രീധരനും സതീവന്‍ ബാലനുമാണ് കോച്ചുമാര്‍. ഈ മാസം 26 ന് തമിഴ്‌നാടിനെതിരായിട്ടാണ് കേരളത്തിന്റെ കന്നിക്കളി. ആന്ധ്ര, ആന്‍ഡമാന്‍, കര്‍ണാടക ടീമുകളുമായാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

കേരള ടീം: ജീന്‍ ക്രിസ്ത്യന്‍, എന്‍ നൗഫല്‍, പി പി നിഷാദ്, ഷെറിന്‍ സാം, വി പി സുര്‍ജിത്, എന്‍ ജോണ്‍സണ്‍, ബി കെ അനഘ്, എ ഷാജി, എസ് ലിജോ, ടി സജിത്ത്, പി കെ ഷിബുലാല്‍, ജിപ്‌സണ്‍ ജസ്റ്റിസ്, കെ പി അനീഷ്, ജിജോ ജോസഫ്, ആര്‍ പ്രസൂണ്‍, കെ പി പ്രമീഷ്, ടി.ഉസ്മാന്‍, വി പി സുഹൈര്‍, സി നസറുദ്ദീന്‍, ആര്‍ കണ്ണന്‍.

Story first published: Monday, January 20, 2014, 16:29 [IST]
Other articles published on Jan 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+