സാവോപോളോ : ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരെ കേസ് . കരാര്‍ ലംഘനത്തിന്റെ പേരിലാണ് ബ്രസീലിയ താരം നെയ്മര്‍ക്കും ക്ലബ്ബായ ബാര്‍സിലോനയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്
നെയ്മര്‍ നേരത്തെ ഉണ്ടായിരുന്ന ക്ലബ്ബായ ബ്രസീലിലെ സാന്റോസാണു ഫിഫയില്‍ പരാതി നല്‍കിയത്. സാന്റോസില്‍നിന്നു ബാര്‍സയിലേക്കുള്ള നെയ്മറുടെ മാറ്റം കരാര്‍ ലംഘിച്ചായിരുന്നെന്നാണ് ആരോപണം.

നെയ്മറുടെ പിതാവിനെതിരെയും മാര്‍ക്കറ്റിങ് കമ്പനിയായ നെയ്മര്‍ ഇ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ്ങിനെതിരെയും പരാതിയുണ്ട്. ട്രാന്‍സ്ഫര്‍ തുക കുറച്ചു കാണിച്ചു ബാര്‍സ നികുതി വെട്ടിപ്പു നടത്തിയെന്നു മുന്‍പും കേസുണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്നു ബാര്‍സിലോന പ്രസിഡന്റ് സാന്ദ്രോ റോസെല്‍ രാജിവയ്ക്കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ബാര്‍സിലോന കിരീടം സ്വന്തമാക്കി.
.