For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്തോഷ് ട്രോഫി: കേരളം ജയത്തോടെ തുടങ്ങി

By Athul

ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ജയത്തോടെ തുടങ്ങി. തെലുങ്കാനയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി കെ ഫിറോസ്, സീസണ്‍ എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു കേരളത്തിന്റെ ഇരു ഗോളുകളും.

തെലുങ്കാനയ്‌ക്കെതിരെ 4-3-3 എന്ന ശൈലിയിലാണ് കേരളം ഇറങ്ങിയത്. ഫിറോസിനെ സെന്‍ട്രല്‍ സ്‌ട്രൈക്കറാക്കിയപ്പോള്‍ സീസണിനെയും ഷൈജുമോനെയും വിങ്ങുകളിലാണ് അണിനിരത്തിയത്. കേരളത്തിന്റെ മുന്നേറ്റം തടയാന്‍ തെലുങ്കാന അഞ്ച് കളിക്കാരെയാണ് പ്രതിരോധത്തില്‍ വിന്യസിച്ചത്. എന്നാല്‍ 11-ാം മിനിറ്റില്‍ ഫിറോസിലൂടെ പ്രതിരോധത്തെ ഭേദിക്കാന്‍ കേരളത്തിനായി.

Football

ഒരു ഗോളിന്റെ ലീഡ് നേടിയിട്ടും കേരളത്തിന്റെ മധ്യനിര ആലസ്യത്തില്‍ തന്നെയായിരുന്നു. ആദ്യ പകുതിയുടെ അവസാനം ഷൈജുമോന്‍ കോടുത്ത പന്ത് മനോഹരമായ ക്രോസിലൂടെ ലിജോ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയപ്പോള്‍ സീസണ്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. സ്‌കോര്‍ 2-0

മത്സരത്തില്‍ കേരള പ്രതിരോധത്തെ പരീക്ഷിക്കാന്‍ തെലുങ്കാനയ്ക്കായില്ല. എന്നാല്‍ ജയിച്ചിട്ടും ഗോള്‍ ശരാശരിയില്‍ പന്നിലായതോടെ അടുത്ത മത്സരം ജയിച്ചാലേ കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താനാകൂ. ശനിയാഴ്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Story first published: Friday, February 12, 2016, 10:34 [IST]
Other articles published on Feb 12, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+