വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെല്‍ഫിയുമായി സഞ്ജുവും, ഫോട്ടോ ഹിറ്റ്

By Soorya Chandran

തിരുവനന്തപുരം: ഇപ്പോള്‍ സെല്‍ഫികളുടെ കാലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി വരെ ഫേസ്ബുക്കിലും ട്വിറ്ററിലും സെല്‍ഫികള്‍ പോസ്റ്റ് ചെയ്തുകണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ നമ്മുടെ സഞ്ജുവിനും ആയിക്കൂടെ...

സഞ്ജു സാംസണ്‍... മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരമാണ് തന്റെ ഫേസ്ബുക്ക് പേജില്‍ സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. മൈ ട്രൈ വിത്ത് സെല്‍ഫി... ഹൗസ് ഇറ്റ് ഫ്രണ്ട്‌സ് - എന്നാണ് സഞ്ജുവിന്റെ പോസ്റ്റ്.

Sanju Selfie

കാറിലിരുന്നാണ് ഫോട്ടോ എടുത്തിട്ടുള്ളത്. ഒരു സുഹൃത്തിനേയും പിറകില്‍ കാണാം. എന്തായാലും പോസ്റ്റ് ചെയ്ത് മണിക്കൂര്‍ ഒന്ന് കഴിഞ്ഞപ്പോഴേക്കും ലൈക്കുകള്‍ നാലായിരം കവിഞ്ഞു. കമന്റുകള്‍ 100 ഉം കടന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ തന്നെയാണ് സഞ്ജുവിനെ താരമാക്കിയതും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ഭാഗ്യം സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. വെസ്റ്റ് ഇന്‍ഡീസുമായുള്ള ട്വന്റി-ട്വന്റി മത്സരത്തില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയതോടെ ആ സാധ്യതയും ഇല്ലതായി,

Story first published: Sunday, October 19, 2014, 15:08 [IST]
Other articles published on Oct 19, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X