പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവ വിരമിച്ചു, വിലക്കിയവരോട് ദൈവം ചോദിക്കും!
റഷ്യന്‍ ഇതിഹാസ പോള്‍ വാള്‍ട്ട് താരം യേലേന ഇസിന്‍ബയേവ വിരമിച്ചു. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് രണ്ടു തവണ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഇസിന്‍ബയേവ അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞത്. റഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന് വിലക്കുള്ളത് കാരണം ഇസിന്‍ബയേവയ്ക്ക് റിയോ ഒളിംപിക്‌സില്‍ കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
റിയോയില്‍ കളിക്കാന്‍ പറ്റാത്തതിന്റെ നിരാശയും ദുഖവും ഇസിന്‍ബയേവയുടെ വിട പറച്ചിലില്‍ ഉണ്ടായിരുന്നു. മികച്ച ഫോമിലാണ് താന്‍ കളിക്കുന്നത്. താനില്ലാതെ ആര് സ്വര്‍ണം നേടിയാലും അതൊരു വിജയമാകില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തങ്ങളോട് നീതി കാണിച്ചില്ല. അവരോട് ദൈവം ചോദിക്കട്ടെ - ഇതിഹാസതാരമായ ഇസിന്‍ വികാരാധീനയായി...

ഇസിന്‍ പൊറുക്കില്ല
കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കേ തന്നെ വിലക്കിയ ഒളിംപിക് അസോസിയേഷനോട് ഒരിക്കലും പൊറുക്കാന്‍ പറ്റില്ല എന്നാണ് റഷ്യയില്‍ നിന്നുള്ള ഈ സുന്ദരി കഴിഞ്ഞ ദിവസം പറഞ്ഞത്. അവരോട് ദൈവം ചോദിക്കട്ടെ എന്ന് ഇപ്പോള്‍ പറയുന്നു, ഇസിന്‍ബയേവ ഹാപ്പിയല്ല. അതുറപ്പ്.

സ്വര്‍ണങ്ങള്‍
രണ്ട് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്നു ഇസിന്‍ബയേവ. 2004ലും 2008ലുമാണ് ഇസിന്‍ബയേവ ഈ നേട്ടം സ്വന്തമാക്കിയത്.

ബയേവ എന്ന ഇതിഹാസം
ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരമായിട്ടാണ് യെലേന ഇസിന്‍ബയേവ കരുതപ്പെടുന്നത്. ഔട്ട്‌ഡോറില്‍ 5.06 മീറ്ററും ഇന്‍ഡോറില്‍ല്‍ 5.01 മീറ്ററുമാണ് ഇസിന്‍ബയേവയുടെ മികച്ച സമയം.

റെക്കോര്‍ഡുകള്‍ തകര്‍ക്കല്‍
തുടര്‍ച്ചയായി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത് കൊണ്ടാണ് ഇസിന്‍ബയേവയ്ക്ക് ലേഡി ബൂബ്ക എന്ന ഓമനപ്പേര് കിട്ടിയത്. ഇപ്പോള്‍ മുപ്പത്തിനാലാം വയസ്സില്‍ ഇസിന്‍ബയേവ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണ്.

ശരിക്കും മിസ് ചെയ്തു
രണ്ട് തവണ ലോക ചാമ്പ്യനായിരുന്ന ഈ നീളന്‍ സുന്ദരിയെ സത്യത്തില്‍ റിയോയിലെ ഒളിംപിക്‌സ് വില്ലേജും ആരാധകരും മിസ് ചെയ്തു. മത്സരിക്കുന്നില്ലെങ്കിലും ഇസിന്‍ബയേവ റിയോയില്‍ എത്തി. വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications