Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലന്‍ ഡിഓര്‍; റിബറി ആരാധകര്‍ക്ക് നിരാശ

സൂറിച്ച്: 2013 ലെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിരാശരായത് ഫ്രാങ്ക് റിബറിയുടെ ആരാധകര്‍. ഫ്രഞ്ച് ഫുട്‌ബോളര്‍, യൂറോപ്യന്‍ ഫുട്‌ബോളര്‍ പട്ടങ്ങള്‍ക്ക് പുറമേ ബാലന്‍ ഡിയോറും റിബറിയെത്തേടിയെത്തുമെന്ന് തന്നെ അവര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍ നറുക്ക് വീണത് പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയ്ക്ക്.

എന്നാല്‍ വെറുതെ കിട്ടിയ ഒരു പുരസ്‌കാരമായിരുന്നില്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കിത്. കഴിഞ്ഞ നാല് വര്‍ഷവും അര്‍ജന്റീനയുടെ ലയണല്‍ മെസ്സി എന്ന വിസ്മയത്തിന് പിന്നിലായിപ്പോയ റൊണാള്‍ഡോ അര്‍ഹിച്ചതായിരുന്നു ഇത്തവണത്തെ ബാലന്‍ ഡിയോര്‍. പോര്‍ച്ചുഗലിനും റിയല്‍ മാഡ്രിഡിനും വേണ്ടി ക്രിസ്റ്റിയാനോ വലകുലുക്കിയത് 63 തവണയാണ്.

ronaldo

വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല ഈ നിമിഷമെന്ന് പറഞ്ഞൊപ്പിച്ച് റോണോ വിങ്ങിപ്പൊട്ടി. ഇതിഹാസതാരം പെലെയില്‍ നിന്നും ബാലന്‍ ഡിഓര്‍ ഏറ്റുവാങ്ങുമ്പോള്‍ മൂന്നുവയസ്സുകാരന്‍ മകനും റൊണാള്‍ഡോയ്‌ക്കൊപ്പമുണ്ടായിരുന്നു. നാല് വര്‍ഷക്കാലത്തിന് ശേഷം മെസ്സിയുടെ നിഴലില്‍ നിന്നും പുറത്തുവരികയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിനുമുമ്പ് 2008 ലും റോണോ ലോക ഫുട്‌ബോളറായിരുന്നു.

ജര്‍മന്‍ താരമായ നദീന്‍ അംഗറര്‍ ആണ് മികച്ച വനിതാ താരം. ജര്‍മനിയുടെ തന്നെ യുപ് ഹെന്‍കിസാണ് പരിശീലകന്‍. ഏഷ്യന്‍ രാജ്യമായ അഫ്ഗാനിസ്ഥാന്‍ ഫെയര്‍ പ്ലേ അവാര്‍ഡിനും അര്‍ഹരായി. ഇതിഹാസതാരമായ പെലെയ ഫിഫ പ്രത്യേകം ആദരിക്കും. ഫിഫ ആസ്ഥാനമായ സൂറിച്ചിലായിരുന്നു പുരസ്‌കാരദാനം. റൊണാള്‍ഡോയ്ക്ക് പിന്നിലായിപ്പോയെങ്കിലും ഫിഫ വേള്‍ഡ് ഇലവനില്‍ മെസ്സിയും റിബറിയും ഇടം പിടിച്ചിട്ടുണ്ട്.

Story first published: Tuesday, January 14, 2014, 13:22 [IST]
Other articles published on Jan 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+