കാല്‍പ്പന്ത് കളിയുടെ തമ്പുരാന്‍ റൊണാള്‍ഡീഞ്ഞോ കേരളത്തില്‍
കോഴിക്കോട്: കാല്‍പ്പന്ത് കളിയെ ഹൃദയത്തിലേറ്റിയ നാട്ടില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തി. ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ട്രോഫിയുടെ ബ്രാന്റ് അംബാസഡര്‍ ആയാണ് റൊണാള്‍ഡോയുടെ വരവ്.
ഏഴ് വിദേശടീമുകളും ഒരു ഐ ലീഗ് ക്ലബ്ബും ഉള്‍പ്പടെ എട്ട് ടീമുകളാകും നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ മത്സരിക്കാന്‍ ഉണ്ടാവുക. 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് നാഗ്ജി ഫുട്‌ബോള്‍ പുനരാരംഭിക്കുന്നത്.

രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിയ റൊണാള്‍ഡോ പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. അവിടെനിന്നും ആരാധകരുടെ റോഡ് ഷോയുടെ അകമ്പടിയോടെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. വന്‍ ജനാവലിയാണ് പ്രിയ താരത്തെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ആരാധകരെ തന്റെ സ്വതസിദ്ധമായ ചിരിയിലൂടെയാണ് താരം വരവേറ്റത്.
വൈകുന്നേരം അഞ്ച് മണിക്കാണ് കോഴിക്കോട് ബീച്ചില്‍ റൊണാഡീന്യോ പങ്കെടുക്കുന്ന പരിപാടി. തിങ്കളാഴ്ച റൊണാള്‍ഡീന്യോ തിരികെ മടങ്ങും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications