Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് വേണ്ടി അക്കൗണ്ട് തുറന്നത് തങ്കവേലു, ഹൈജംപ് ടി- 42 വില്‍ രണ്ട് മെഡല്‍

റിയോ ഡി ജനീറോ: റിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. പുരുഷന്മാരുടെ ഹൈജംപില്‍ എം തങ്കവേലുവാണ് സ്വര്‍ണ്ണം നേടിയത്. 1.89 മീറ്റര്‍ ചാടി ഹൈജംപ് ടി-42 വിഭാഗത്തിലായിരുന്നു തങ്കവേലുവിന്റെ സ്വര്‍ണ്ണനേട്ടം. ഹൈജംപ് ടി- 42വിലെ വെങ്കലവും ഇന്ത്യയ്ക്കാണ്. 1.86 മീറ്റര്‍ ചാടിയ വരുണ്‍ സിംഗ് ഭട്ടിയാണ് വെങ്കലം നേടിയത്. അമേരിക്കയുടെ സാം ഗ്രീവാണ് ഈയിനത്തില്‍ വെള്ളി നേടിയത്.

Read also: ഐസിസിന്റെ കേരളത്തിലെ പദ്ധതികളിങ്ങനെ, തെളിവുകള്‍ ലഭിച്ചത് ഫോണ്‍ ചോര്‍ത്തിയതുവഴി!!!

ഒരേ ദിവസം ഒരേയിനത്തില്‍ രണ്ട് മെഡലുകള്‍ നേടിയാണ് ഇന്ത്യ പാരാലിംപിക്‌സില്‍ അക്കൗണ്ട് തുറന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള കായിക ഇനമായ ടി- 42യില്‍ കാല്‍മുട്ടിന് താഴെ വൈകല്യമുള്ളതോ ശസ്ത്രക്രിയ ചെയ്തതോ ആയവര്‍ക്കും പങ്കെടുക്കാം.

mariyappanthangavelu

20 വയസ്സുകാരാനായ തങ്കവേലു ഗെയിംസില്‍ ഹൈ ജംപില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. തമിഴ്‌നാട്ടിലെ സേലത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ പെരിയവടങ്കംപട്ടിയിലാണ് ഇന്ത്യന്‍ ടീമിന് അക്കൗണ്ട് തുറന്നുനല്‍കിയ മാരിയപ്പന്റെ സ്വദേശം. അഞ്ചാം വയസ്സില്‍ അപടകടത്തില്‍പ്പെട്ടതോടെയാണ് മാരിയപ്പന് വൈകല്യം ബാധിച്ചത്.

പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് തങ്കവേലു. 1972ലെ ഒളിംപിക്‌സില്‍ നീന്തലില്‍ മുരളികാന്ത് പെട്കറും, 2004ല്‍ ഏഥന്‍സില്‍ നടന്ന ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജ്ഹാരിയയും സ്വര്‍ണ്ണം നേടിയിരുന്നു.

Story first published: Saturday, September 10, 2016, 12:12 [IST]
Other articles published on Sep 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+