Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോയിലെ വിലക്ക് സ്വപ്‌നസുന്ദരി ഇസിന്‍ബയേവ പൊറുക്കില്ല... ലേഡി ബുബ്കാ വി മിസ് യൂ!

റഷ്യന്‍ വനിതാ പോള്‍ വാള്‍ട്ട് കായികതാരമായ യേലേന ഇസിന്‍ബയേവയെ ഓര്‍മയില്ലേ. രണ്ടു തവണ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഇസിന്‍ബയേവ പക്ഷേ റിയോ ഒളിംപിക്‌സിന് വന്നില്ല. റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് വിലക്കുള്ളത് കാരണം ഇസിന്‍ബയേവയടക്കമുള്ള താരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ പറ്റിയില്ല എന്ന് വേണം പറയാന്‍.

Read Also: എടുക്കൂടാ... മെഡല് എടുക്കൂടാ... ഇന്ത്യയുടെ ഒളിംപിക്‌സ് വെങ്കല മെഡലിന് ഇടിവെട്ട് ട്രോളൂകൾ!

രണ്ട് തവണ ലോക ചാമ്പ്യനായിരുന്ന ഈ നീളന്‍ സുന്ദരിയെ സത്യത്തില്‍ റിയോയിലെ ഒളിംപിക്‌സ് വില്ലേജും ആരാധകരും മിസ് ചെയ്യുകയാണ്. തങ്ങളെ വിലക്കിയ ഒളിംപിക് അസോസിയേഷനോട് ഒരിക്കലും പൊറുക്കാന്‍ പറ്റില്ല എന്നാണ് റഷ്യയില്‍ നിന്നുള്ള ഈ റെക്കോര്‍ഡുകാരി പറയുന്നത്. മത്സരിക്കുന്നില്ലെങ്കിലും ഇസിന്‍ബയേവ റിയോയില്‍ എത്തിയിട്ടുണ്ട്.

ഇസിന്‍ബയേവ

ഇസിന്‍ബയേവ

ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരമായിട്ടാണ് യെലേന ഇസിന്‍ബയേവ കരുതപ്പെടുന്നത്. സ്വദേശം റഷ്യ. രണ്ട് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്നു. 2004ലും 2008ലുമാണ് ഇസിന്‍ബയേവ ഈ നേട്ടം സ്വന്തമാക്കിയത്.

ലോകറെക്കോര്‍ഡ്

ലോകറെക്കോര്‍ഡ്

പോള്‍ വാള്‍ട്ടിലെ ലോകറെക്കോര്‍ഡ് ഇസിന്‍ബയേവയുടെ പേരിലാണ്. പോള്‍ വാള്‍ട്ടില്‍ 5 മീറ്റര്‍ എന്ന ഉയരം താണ്ടിയ ഏക വനിതാ കായികതാരമാണ് ഇസിന്‍ബയേവ.

ലേഡി ബൂബ്ക

ലേഡി ബൂബ്ക

ഔട്ട്‌ഡോറില്‍ 5.06 മീറ്ററും ഇന്‍ഡോറില്‍ല്‍ 5.01 മീറ്ററുമാണ് ഇസിന്‍ബയേവയുടെ മികച്ച സമയം. തുടര്‍ച്ചയായി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത് കൊണ്ടാണ് ഇസിന്‍ബയേവയ്ക്ക് ലേഡി ബൂബ്ക എന്ന ഓമനപ്പേര് കിട്ടിയത്. ഇപ്പോള്‍ 34 വയസ്സായി ഇസിന്‍ബയേവയ്ക്ക്.

പോയി വന്നു

പോയി വന്നു

ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം വിരമിക്കല്‍ സൂചന നല്‍കിയെങ്കിലും ഇസിന്‍ കളിക്കളത്തില്‍ തുടര്‍ന്നു. ജെമിനിയാണെന്റെ സ്റ്റാര്‍. ജെമിനി നക്ഷത്രക്കാര്‍ എളുപ്പം തീരുമാനം മാറ്റുന്നവരാണ് - ബയേവ അന്ന് പറഞ്ഞത് ഇങ്ങനെ.

റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍

2009 ല്‍ ഇസിന്‍ബയേ ചാടിക്കടന്ന 5.06 മീറ്ററാണ് പോള്‍വാള്‍ട്ടിലെ ലോകറെക്കോര്‍ഡ്. 2005 മുതല്‍ 2009 വരെ ലോകചാമ്പ്യനായിരുന്നു ഇസിന്‍ബയേവ.

കരിയര്‍ മാറി

കരിയര്‍ മാറി

അഞ്ചാം വയസ്സില്‍ ജിംനാസ്റ്റിക്കിലൂടെയാണ് ഇസിന്‍ബയേവ കായികരംഗത്തെത്തിയത്. പിന്നീട് ഇസിന്‍ബയേവ കളംമാറ്റിച്ചവിട്ടി.

അംഗീകാരങ്ങള്‍

അംഗീകാരങ്ങള്‍

അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം 2004, 2005, 2008 വര്‍ഷങ്ങളില്‍ ഇസിന്‍ബയേവക്കു ലഭിച്ചു. ലോറിയസ് ലോക കായിക പുരസ്‌കാരങ്ങളിലെ ലോകത്തെ മികച്ച വനിതാകായിക താരം എന്ന പുരസ്‌കാരം ഇസിന് ലഭിച്ചിട്ടുണ്ട്.

Story first published: Thursday, August 18, 2016, 15:17 [IST]
Other articles published on Aug 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+