Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്സ്: പീഡനക്കേസില്‍ കുരുങ്ങി, ബോക്സിംഗ് താരത്തിന് ഒളിംപിക്സില്‍ ചുവന്നകാര്‍ഡ്‌

റിയോ ഡി ജനീറോ

: ഒളിംപിക്സ് വില്ലേജില്‍ കായികതാരങ്ങളുടെ മുറി വൃത്തിയാക്കാനെത്തിയ ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൊറോക്കോ താരത്തെ ഒളിംപിക്‌സില്‍ നിന്ന് പുറത്താക്കി. പീഡനക്കേസില്‍ അറസ്റ്റിലായ മൊറോക്കോ ടീമിലെ ബോക്സര്‍ ഹസ്സന്‍ സാദയ്ക്ക് തിരിച്ചടിയായത് ബ്രസീലിയന്‍ കോടതിയുടെ വിധിയാണ്.

ബാരാ ഡി ടിജൂക്കയില്‍ കായികതാരങ്ങള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സ്ത്രീകളാണ് ഹസ്സന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. ഹെവി വെയ്റ്റ് മത്സരങ്ങള്‍ നടന്ന ശനിയാഴ്ച താല്‍ക്കാലികമായി മോചിപ്പിക്കണമെന്ന ഹസ്സന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. സംഭവത്തോടെ ഹാസന് റിയോ ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഹസനെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജോലിക്കാരികളുമായി അടുത്തിടപഴകിയ ഹസ്സന്‍ ആദ്യം സെല്‍ഫിയെടുക്കാന്‍ ക്ഷണിച്ചു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രണ്ടാമത്തെ ജോലിക്കാരിയെ ഹസ്സന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പ്രതിഫലമായി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും സ്ത്രീകള്‍ പരാതിയില്‍ പറയപ്പെടുന്നു.

hassan-saada

അറസ്റ്റിലായ

ഹസ്സനെ റിയോ ഡി ജെനീറോയിലെ പോലിന്റെര്‍ ജില്ലയിലെ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഹെവിവെയ്റ്റ് വിഭാഗത്തിലാണ് 22 കാരനായ ഹസ്സന്‍ മത്സരിക്കുന്നത്. മുറിയിലുണ്ടായിരുന്ന മറ്റ് കായിക താരങ്ങള്‍ ഹസനെ തടയാന്‍ ശ്രമിച്ചില്ലെന്നും സ്ത്രീകള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Story first published: Sunday, August 7, 2016, 10:52 [IST]
Other articles published on Aug 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+