For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; ഒരു മെഡല്‍പോലും നേടാനാകാതെ ഷൂട്ടിങ് സംഘം

By Anwar Sadath

റിയോ: റിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടമില്ലാതെ ഇന്ത്യന്‍ ഷൂട്ടിങ് സംഘം മടങ്ങുന്നു. ഞായറാഴ്ച മത്സരിച്ച അവസാന ഇനത്തിലും ഇന്ത്യയ്ക്ക് മെഡലൊന്നും നേടാനായില്ല. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ റിയോയിലേക്ക് അയച്ചതെങ്കിലും നാലാം സ്ഥാനം നേടിയ അഭിനവ് ബിന്ദ്രയ്‌ക്കൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല.

അവസാന മത്സരത്തില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനില്‍ ഗഗന്‍ നാരംഗും ചെയില്‍ സിങും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. 50 മീറ്റര്‍ റൈഫിള്‍ പൊസിഷനില്‍ 1169 പോയന്റോടെ 24ാം സ്ഥാനത്താണ് യോഗ്യതാ റൗണ്ടില്‍ ചെയിന്‍ സിങ് ഫിനിഷ് ചെയ്തത്. ഗഗന്‍ നാരംഗിന് 1162 പോയന്റോടെ ഏറെ പിന്നില്‍ 33ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ.

gagan

2004നുശേഷം ഇതാദ്യമായാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ മെഡലില്ലാതെ മടങ്ങുന്നത്. ബെയ്ജിങ് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും 2012 ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നാരംഗുമടക്കം 12 പേരടങ്ങിയ ഷൂട്ടിങ് സംഘമാണ് ഇത്തവണ ഒളിമ്പിക്‌സിനെത്തിയതെങ്കിലും നിരാശമാത്രം ബാക്കിയാക്കാണ് ഇന്ത്യ മടങ്ങുന്നത്.

50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനിലും മത്സരിച്ച ഗഗന്‍ നാരംഗിന് മൂന്നിലും ആദ്യ റൗണ്ടില്‍ പുറത്താകാനായിരുന്നു വിധി. ചെയിന്‍ സിങും 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ നേരത്തെ പുറത്തായിരുന്നു.

Story first published: Monday, August 15, 2016, 10:20 [IST]
Other articles published on Aug 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+