ചാംപ്യന്‍സ് ലീഗ്, റയല്‍ മാഡ്രിഡിന് പത്താം കിരീടം
ലിസ്ബണ്‍: റയല്‍മാഡ്രിഡിന് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം. സ്പാനിഷ് ലീഗ് ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ 4-1 എന്ന സ്‌കോറില്‍ മറികടന്നാണ് റയല്‍ പത്താം കിരീടം കൈപ്പിടിയിലൊതുക്കിയത്. 'മാഡ്രിഡ് ഫൈനലില്‍' എക്‌സ്ട്രാ ടൈമിലെ തകര്‍പ്പന്‍ പ്രകടനമാണ് റയലിനു തുണയായത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.
റയല്‍ ഗോളി ഐകര്‍ കാസില്ലസിന്റെ ഒരു പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. 36ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും ലഭിച്ച പന്തില്‍ ഡീഗോ ഗോഡിന്‍ വലകുലുക്കുമ്പോള്‍ കാസില്ലസ് ഗോള്‍ ലൈനിലുണ്ടായിരുന്നില്ല. പരിചയ സമ്പന്നനായ ഗോളിയുടെ വലിയ പിഴവ് മാഡ്രിഡ് ടീമിനെ അമ്പരിപ്പിച്ചെങ്കിലും അവര്‍ വളരെ വേഗം താളം വീണ്ടെടുത്തു.

57ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള സുവര്‍ണാവസരം അത്‌ലറ്റിക്കോയ്ക്ക് ലഭിച്ചതാണ്. ഇടതുവശത്തുനിന്നുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ലോപസ്സിന്റെ ശ്രമം ഡിഫഌക്ഷനിലൂടെ പുറത്തേക്ക് പോയതുകൊണ്ട് ലക്ഷ്യത്തിലെത്തിയില്ല.
62ാം മിനിറ്റില്‍ റാമോസിന്റെ വലതുഭാഗത്തുനിന്നുളള മനോഹരമായ ക്രോസ് തലനാരിഴ വ്യത്യാസത്തിനാണ് റൊണാള്‍ഡോയ്ക്ക് കണക്ട് ചെയ്യാന്‍ കഴിയാതെ പോയത്. രണ്ടാം പകുതിയുടെ ഇഞ്ചുടി സമയത്താണ് റയലിന്റെ സമനില ഗോള്‍ പിറന്നത്. സെമി ഫൈനിലിലെ ഹീറോ റാമോസ് തന്നെയാണ് ഇത്തവണയും തുണയ്‌ക്കെത്തിയത്.
കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചാംപ്യന്‍ ടീമിന് അത്‌ലറ്റിക്കോ പ്രതിരോധത്തില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അവസാന രണ്ടാം പകുതിയുടെ അധികസമയം കളി മാറ്റി മറിച്ചു. ഉയര്‍ന്നു വന്ന പന്തിനെ ഗോള്‍പോസ്റ്റിന്റെ മൂലയിലേക്ക്് റാമോസ് ഇടിച്ചിറക്കുമ്പോള്‍ നിലച്ചത് അത്‌ലറ്റികോ ആരാധകരുടെ വിജയപ്രതീക്ഷകള്‍ കൂടിയായിരുന്നു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
110ാം മിനിറ്റില്‍ ജെരത് ബലെയും 118ാം മിനിറ്റില്‍ മാഴ്‌സെലോയും 120ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റോണാള്‍ഡോയും വലകുലുക്കിയതോടെ റയലിന്റെ യൂറോപ്യന്‍ പട്ടാഭിഷേകം പൂര്‍ത്തിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications