Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാം റാങ്ക് റയലിന്

മാഡ്രിഡ്: 2014ലെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബെന്ന ബഹുമതി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് സ്വന്തം. വന്‍കിട താരങ്ങളുമായി കളിക്കുന്ന റയല്‍ 381,00 പോയിന്റുകളോടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിക്‌സ് ആണ് പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ക്ലബ്ബുകള്‍ക്ക് റാങ്കിങ് നല്‍കിയത്.

2014 ജനുവരി 1 മുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ക്ലബ്ബുകള്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോയന്റുകള്‍. ഈ കാലയളവില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം 4 കിരീടങ്ങളാണ് നേടിയത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ലോക ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ റയന്‍ കരസ്ഥമാക്കിയിരുന്നു.

real-madrid

ജര്‍മനിയില്‍ പകരക്കാരില്ലാതെ കുതിപ്പു നടത്തിയ ബയേണ്‍ മ്യൂണിക്ക് റയലിന്റെ തൊട്ടുപിന്നിലെത്തി. തൊട്ടു മുമ്പുള്ള വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കിരീട് നേടിയ ബയേണ്‍ ആയിരുന്നു റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ലാ ലീഗ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ പ്രകടനത്തില്‍ പിന്നോക്കം പോയ ബാഴ്‌സലോണയാണ് നാലാം സ്ഥാനത്ത്.

ഇംഗ്ലീഷ് ക്ലബ്ബകളില്‍ ഏഴാം റാങ്ക് നേടിയ ആഴ്‌സണല്‍ ആണ് മുമ്പന്‍. ചെല്‍സി (11), മാഞ്ചസ്റ്റര്‍ സിറ്റി(32), ലിവര്‍പൂള്‍(38) എന്നിവര്‍ പിന്നിലെത്തിയപ്പോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെതന്നെ മോശം പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 128ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊളംബിയന്‍ ക്ലബ് അത്‌ലറ്റികോ നാസിയോണല്‍ (5), ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റ്‌സ് (6), ആഴ്‌സണല്‍(7), നപ്പോളി(7), എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ സ്ഥാനം.

Story first published: Saturday, January 17, 2015, 10:53 [IST]
Other articles published on Jan 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+