Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍സലോട്ടിയെ പുറത്താക്കി; ബെനിറ്റസ് റയലിന്റെ പുതിയ കോച്ചായേക്കും

മാഡ്രിഡ്: ഒറ്റ കിരീടം പോലും നേടാനാകാതെ സീസണ്‍ അവസാനിപ്പിക്കേണ്ടിവന്നതിനെ തുടര്‍ന്ന് കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് ആണ് പ്രസ് മീറ്റിങിലൂടെ ഇക്കാര്യം അറിയിച്ചത്. ആന്‍സലോട്ടിയോട് ഏതെങ്കിലും തരത്തിലുള്ള വിരോധം ക്ലബ്ബിനില്ലെന്നും എന്നാല്‍ ക്ലബ്ബിന് എല്ലായിപ്പോഴും വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആന്‍സലോട്ടിയുടെ പുറത്താക്കല്‍ വിഷമകരമാണ്. എന്നാല്‍ ക്ലബ്ബിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ആരാധകര്‍ വിജയം ആഗ്രഹിക്കുന്നു. പുതിയെ കോച്ചിന് അതിന് സാധിക്കുമെന്നാണ് ക്ലബ്ബ് കരുതുന്നത്. അടുത്തയാഴ്ച പുതിയ കോച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കമെന്നും പെരസ് അറിയിച്ചു.

rafa-benitez

ആന്‍സലോട്ടിക്ക് പകരക്കാരനായി മുന്‍ ലിവര്‍പൂള്‍ പരിശീലകനും ഇപ്പോള്‍ ഇറ്റാലിയന്‍ ടീം നാപ്പോളിയുടെ മാനേജരുമായ റാഫേല്‍ ബെനിറ്റസ് നിയമിതനായേക്കുമെന്നാണ് സൂചന. ലിവര്‍പൂളിന് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത കോച്ചാണ് സ്‌പെയികാരനായ ബെനിറ്റിസ്. നാപ്പോളിയുമായുള്ള കരാര്‍ ബെനിറ്റസ് പുതുക്കിയിട്ടില്ല.

നേരത്തെ സ്പാനിഷ് ടീം വലന്‍സിയയുടെ കോച്ചായിരുന്നു ബെനിറ്റസ്. രണ്ടുതവണ ലാ ലീഗ് ടൈറ്റിലുകളും യുവേഫ കപ്പും ടീമിനുവേണ്ടി നേടിക്കൊടുത്തിട്ടുണ്ട്. താരനിബിഡമായ റയല്‍ മാഡ്രിഡിലൂടെ സ്വന്തം നാട്ടില്‍ ബെനിറ്റസ് തിരിച്ചെത്തുമോ എന്നകാര്യം ഉറപ്പിച്ചിട്ടില്ലെങ്കിലും റയലിന് ലഭിച്ചേക്കാവുന്ന മികച്ച കോച്ചുമാരില്‍ ഒരാളായിരിക്കും ബെനിറ്റസ് എന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, May 27, 2015, 9:09 [IST]
Other articles published on May 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+