Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിനദിന്‍ സിദാന്‍ റയലിന്റെ പുതിയ പരിശീലകന്‍

മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റു. സ്പാനിഷ് ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പഴയ കോച്ച് റാഫ ബെനിറ്റസിനെ മാറ്റി പകരം സിദാനെ കൊണ്ട് വന്നിരിക്കുന്നത്. ശനിയാഴിച ഡീപ്പോര്‍ട്ടീവൊ ലാ കൊറൂനയിക്കെതിരെ നടക്കുന്ന മത്സരമാവും റയല്‍ കോച്ചിന്റെ കുപ്പായത്തില്‍ സിദാന്റെ ആദ്യ മത്സരം.

കഴിഞ്ഞ ദിവസം വലന്‍സിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതാണ് ബെനിറ്റസിന്റെ കസേര തെറിപ്പിച്ചത്. 18 മത്സരങ്ങള്‍ കഴിഞ്ഞ ലീഗില്‍, ഒന്നാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ നാല് പോയിന്റ് പിന്നിലാണ് റയല്‍.

Zinedine Zidane

റയല്‍ പ്രസിഡന്റ് ഫിയോറന്റിനൊ പെരസ് തന്നെയാണ് സിദാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഫ്രാന്‍സിന് 1988ലെ ലോകകപ്പ് നേടിക്കൊടുത്ത സിദാന്‍ അഞ്ച് വര്‍ഷമാണ് റയലിനായി കളിച്ചത്. 155 മത്സരങ്ങളില്‍ നിന്ന് 37 ഗോളും റയലിനായി സിദാന്‍ നേടിയിട്ടുണ്ട്.

തന്റെ ഹൃദയവും ആത്മാവും പുതിയ ജോലിക്ക് സമര്‍പ്പിക്കാന്‍ പോവുകയാണെന്ന് സിദാന്‍ പറഞ്ഞു. നിലവില്‍ റയല്‍ ബി ടീമിന്റെ പരിശീലകനാണ് സിദാന്‍.

Story first published: Tuesday, January 5, 2016, 13:18 [IST]
Other articles published on Jan 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+