Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍സലോട്ടി പടിയിറങ്ങിയാല്‍ സിദാന്‍ റയലിന്റെ പുതിയ കോച്ച്

മാഡ്രിഡ്: താരബാഹുല്യം കൊണ്ട് സമ്പന്നമായ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിന്റെ പരിശീലക സ്ഥാനത്തുനിന്നും കാര്‍ലോ ആന്‍സലോട്ടി ഒഴിവാക്കപ്പെടുകയാണെങ്കില്‍ ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ഇതിഹാസതാരം സിനദിന്‍ സിദാന്‍ ആ സ്ഥാനത്ത് അവരോധിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയിട്ടും സീസണില്‍ കാര്യമായ കിരീടങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ആന്‍സലോട്ടിക്കെതിരെ ടീം മാനേജ്‌മെന്റ് നടപടിയെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അങ്ങിനെ സംഭവിച്ചാല്‍ റയലിന്റെ ബി ടീം പരിശീലകനായ സിദാന്‍ കോച്ച് ആകുമെന്ന് സ്പാനിഷ് സ്‌പോര്‍ട്‌സ് ലേഖകര്‍ പ്രവചിക്കുന്നു. സീനിയര്‍ ടീമിന്റെ കോച്ച് ആകണമെന്നാണ് ആഗ്രഹമെന്ന് സിദാന്‍ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, പരിശീലകനെന്ന നിലയിലുള്ള പരിചയക്കുറവ് സിദാന്റെ തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ancelotti

ടീമിന്റെ പരിശീലകനായി തുടരുമോ എന്ന കാര്യത്തില്‍ ആന്‍സലോട്ടി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. അക്കാര്യം തനിക്കറിയില്ലെന്നമട്ടിലാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതായത്, ക്ലബ്ബ് മാനേജ്‌മെന്റ് ടീം മാനേജരുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കാതെ ടീം പുറത്തായതാണ് ആന്‍സലോട്ടിയുടെ സ്ഥാനം തൃശങ്കുവിലാകാന്‍ കാരണം.

ചിരവൈരികളായ ബാഴ്‌സലോണയുമായി ഫൈനല്‍ കളിക്കുമെന്നും ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തുമെന്നുമായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയിരുന്നത്. എനാല്‍ കളിമികവില്‍ റയലിന്റെ പിന്നില്‍ നില്‍ക്കുന്ന യുവന്റസിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി അവര്‍ ഫൈനലിനു മുന്‍പ് തന്നെ മടക്ക ടിക്കറ്റ് വാങ്ങി. ഇതോടെ ലോക ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍ എന്ന പട്ടം മാത്രമാണ് അവര്‍ക്ക് ഈ സീസണില്‍ നേടാനായത്. രണ്ടുകളിമാത്രം ശേഷിക്കെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക 4 പോയന്റ് പിറകിലാണ് റയല്‍.

Story first published: Saturday, May 16, 2015, 9:16 [IST]
Other articles published on May 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+