Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എത്ര കോടി തന്നാലും ബെയിലിനെ മാത്രം നല്‍കില്ലെന്ന് റയല്‍

മാഡ്രിഡ്: വേഗതയും പന്തടക്കവും കൃത്യതയും കൊണ്ട് ലോകഫുട്‌ബോളിനെ അമ്പരപ്പിച്ച വെയില്‍സിന്റെ ഗരേത് ബെയ്‌ലിനെ വില്‍ക്കാനില്ലെന്ന് റയല്‍ മാഡ്രിഡ്. ബെയില്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്ററിലേക്ക് പോകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവെ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരെസ് ആണ് ബെയ്‌ലിനെ കണ്ട് ആരും മോഹിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ബെയ്‌ലിനെ വില്‍ക്കുമെന്ന വാര്‍ത്ത വെറും ഊഹാപോഹം മാത്രമാണ്. ഇതുവരെ ആരും താരത്തിനുവേണ്ടി ക്ലബ്ബിനെ സമീപിച്ചിട്ടില്ല. ക്രിസ്റ്റ്യാനോയെ പോലെ ബെയില്‍ റയലിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടതന്നെ ബെയിലിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ അടഞ്ഞ അദ്ധ്യായമാണെന്ന് പെരസ് മാധ്യമങ്ങളെ അറിയിച്ചു.

bale

റയലില്‍ നിന്നും പോകുന്നുവെന്ന വാര്‍ത്ത ബെയിലും നിഷേധിച്ചിട്ടുണ്ട്. റയലില്‍ താന്‍ സംതൃപ്തനാണെന്നും 2019 വരെ കരാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ടോട്ടനംഹാമില്‍ നിന്നും ബെയിലിനെ റയല്‍ റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ റയലിന് വേണ്ടി 22 തവണ ഗോള്‍വല ചലിപ്പിച്ച ബെയില്‍ ഇത്തവണ 11 ഗോളുകള്‍ നേടിക്കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമില്‍ നിന്നും 2013ല്‍ ആണ് ബെയില്‍ റയലിലെത്തുന്നത്. ആദ്യവര്‍ഷം തന്നെ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പുതിയ സീസണില്‍ ക്രിസ്റ്റ്യാനോ ബെയില്‍ സഖ്യം റയല്‍ മാഡ്രിഡില്‍ മിന്നുന്ന ഫോമിലാണ് സപ്തംബറിന് ശേഷം ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്.

Story first published: Thursday, January 1, 2015, 8:59 [IST]
Other articles published on Jan 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+