ശിരോവസ്ത്രമിടാന്‍ അനുവദിച്ചില്ല, ഖത്തര്‍ വനിത ബാസ്ക്കറ്റ്ബോള്‍ ടീം പിന്മാറി
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ നിന്നും കുവൈത്ത് തങ്ങളുടെ വനിത ബാസ്ക്കറ്റ്ബോള്‍ ടീം പിന്മാറി.ശിരോവസ്ത്രം ധരിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കാത്തതിനെത്തുടര്‍ന്നാണ് കായികതാരങ്ങള്‍ പിന്മാറിയത്.
ഇഞ്ചിയോണില്‍ മംഗോളിയയ്‌ക്കെതിരായ മത്സരത്തിനിറങ്ങവെയാണ് ഹിജാബ് ധരിയ്ക്കാനാകില്ലെന്ന് ടീം അംഗങ്ങളോട് അധികൃതര്‍ പറഞ്ഞത്. ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫേഡറേഷന്‍ നിയമങ്ങള്‍ അനുസരിച്ച്, ശിരോവസ്ത്രം, തൊപ്പി, ആഭരണങ്ങള്‍ എന്നിവ ധരിയ്ക്കാന്‍ അനുവാദമില്ല.

ശിരോവസ്ത്രം ധരിയ്ക്കാന്‍ അനുമതിയില്ലാതെ തുടര്‍ മത്സരങ്ങളിലും തങ്ങള്‍ പങ്കെടുക്കുന്നില്ലെന്നാണ് ടീമിന്റെ നിലപാട്. ശിരോവസ്ത്രം ധരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നതിനെപ്പറ്റി അന്തിമ തീരുമാനം എടുക്കേണ്ടത് ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷനാണെന്നാണ് റഫറിയുടെ നിലപാട്.
ശിരോവസ്ത്രം ധരിയ്ക്കുന്നത് മതവിശ്വസ പ്രകാരമാണെന്നും അതിനാല്‍ തന്നെ ഉപേക്ഷിയ്ക്കാന്‍ കഴിയില്ലെന്നും ടീം അഗംങ്ങള്‍. ഖത്തറിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് ബാസ്‌ക്കറ്റ്‌ബോള്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications