ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് സീസണ്‍ നാലാം ദിനത്തിലെ കളിയില്‍ മുംബൈ മഹാരഥിക്കെതിരെ എംപി യോദ്ധയ്ക്ക് ജയം. നിര്‍ണായക മത്സരത്തില്‍ സന്ദീപ് തൊമാറിന്റെ ഉജ്വല പ്രകടനം 4-3 എന്ന മാര്‍ജിനിലുള്ള ജയമാണ് ടീമിന് സമ്മാനിച്ചത്. മഹാരഥിക്കുവേണ്ടി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ഒരിക്കല്‍ക്കൂടി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയെങ്കിലും ടീമിന് ജയിക്കാനായില്ല.
മെല്‍ബണ്‍ ഏകദിനം: ടോസ് ഇന്ത്യക്ക്... ഓസീസിനെ ബാറ്റിങിന് അയച്ചു
റിതു ഫോഗട്ടിനെ 15-0 എന്ന സ്‌കോറിനാണ് 53 കിലോഗ്രാം കാറ്റഗറിയില്‍ വിനേഷ് ഫോഗട്ട് ദയനീയമായി പരാജയപ്പെടുത്തിയത്. എന്നാല്‍, തൊട്ടടുത്ത മത്സരത്തില്‍ യോദ്ധയ്ക്കുവേണ്ടി പൂജ ദണ്ഡ വിജയം നേടി. ബെറ്റ്‌സബെത്തിനെതിരെ 7-4 എന്ന സ്‌കോറിനായിരുന്നു പൂജയുടെ വിജയം. തുടക്കത്തില്‍ പിന്നിലായിരുന്ന പൂജ അവസാന നിമിഷങ്ങളില്‍ മികച്ച പ്രകടനത്തോടെ തിരിച്ചുവരികയായിരുന്നു.
