ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണിലെ ഒരു മത്സരത്തില്‍ എംപി യോദ്ധയ്‌ക്കെതിരെ ഹരിയാണ ഹമ്മേഴ്‌സിന് ജയം. ഇരു ടീമുകളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും 4-3 എന്ന നിലയില്‍ ഹരിയാണ ജയം സ്വന്തമാക്കി. ഒടുവിലായി നടന്ന മത്സരത്തില്‍ ലോക അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായ രവികുമാര്‍ എതിരാളി സന്ദീപ് തൊമാറിനെ തോല്‍പ്പിച്ചതോടെയാണ് ഹരിയാണ ജയം നേടിയത്. സീസണില്‍ ഹരിയാണയുടെ രണ്ടാം ജയമാണിത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 'ആരാ? എവിടുന്നാ?', റോജര്‍ ഫെഡററെ സെക്യൂരിറ്റിക്കാര്‍ സ്റ്റേഡിയത്തില്‍ തടഞ്ഞു
പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവ് അലി ഷബാനോവ് ഹരിയാണയ്ക്കുവേണ്ടി ആദ്യ കളിയില്‍ ജയം നേടി. എതിരാളിയായ ദീപക്കിനെയാണ് ഷബാനോവ് തോല്‍പ്പിച്ചത്. എന്നാല്‍, വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ ജയിച്ച് യോദ്ധ ഒപ്പമെത്തി. ആന്‍ഡ്രിയ ഒലായ കിരണിനെയാണ് തോല്‍പ്പിച്ചത്. യോദ്ധയ്ക്കുവേണ്ടി പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ഹാജി അലിയേവും ജയിച്ചു. ഹരിയാണയുടെ രജനീഷിനതെിരെയായിരുന്നു ജയം.
