Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഗുസ്തി ലീഗ്; ഹരിയാണയെ തോല്‍പ്പിച്ച് പഞ്ചാബ് സെമിയില്‍

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ പഞ്ചാബ് റോയല്‍സ് സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഹരിയാണ ഹമ്മേഴ്‌സിനെതിരെ 4-3 എന്ന മാര്‍ജിനിലുള്ള ജയത്തോടെയാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്. ഇരു ടീമുകളും 3-3 എന്ന നിലയില്‍ സമനിലയിലുള്ളപ്പോള്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നിധിന്‍ ധാങ്കര്‍ നേടിയ വിജയമാണ് പഞ്ചാബിന് തുണയായത്.
സച്ചിന്‍ സെവാഗ് സഖ്യത്തെ മറികടന്ന് രോഹിത് ശര്‍മ ധവാന്‍ കൂട്ടുകെട്ട്
പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഹമ്മേഴ്‌സിന്റെ വിജയത്തോടെയാണ് മത്സരം ആരംഭിച്ചത്. ഹമ്മേഴ്‌സിന്റെ രവികുമാര്‍, നിതിന്‍ രഥിയെ 9-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ പഞ്ചാബിന്റെ സിന്ദ്യ വെസ്‌കന്‍ വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ ജയിച്ച് ടീമിനെ ഒപ്പമെത്തിച്ചു. പഞ്ചാബിന്റെ കിരണിനെതിരെ 4-3 എന്ന സ്‌കോറിലായിരുന്നു ജയം.

wrestling

മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് പൂണിയ പഞ്ചാബിനായി രണ്ടാം ജയം നേടി. രജനീഷിനെ 6-2 എന്ന സ്‌കോറിലായിരുന്നു ബജ്‌രംഗ് തോല്‍പ്പിച്ചത്. നാലാം മത്സരത്തില്‍ അനസ്താസ്യ നിചിത ഹമ്മേഴ്‌സിനായി ജയം കണ്ടെത്തി. മിമി ഹ്രിസ്‌തോവയ്‌ക്കെതിരെ 13-0 എന്ന സ്‌കോറിലായിരുന്നു ജയം. ഇതോടെ ഇരു ടീമുകളും 2-2 എന്ന നിലയില്‍ തുല്യതയിലെത്തി.

പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബിന്റെ ദത്തോ മഗാരിഷ്വിലി ഹരിയാണയുടെ അലി ഷബനോവിനെതിരെ ജയം നേടി. എന്നാല്‍ ആറാം മത്സരത്തില്‍ ഹരിയാണയുടെ സീമ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബിന്റെ അഞ്ജുവിനെ തോല്‍പ്പിച്ചു. നിര്‍ണായകമായ ഏഴാം മത്സരത്തില്‍ നിധിന്‍ ഹമ്മേഴ്‌സിന്റെ പ്രവീണ്‍ റാണെയെ തോല്‍പ്പിച്ചതോടെ പഞ്ചാബ് സെമി ഉറപ്പിക്കുകയായിരുന്നു.

Story first published: Sunday, January 27, 2019, 10:39 [IST]
Other articles published on Jan 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+